Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെരഞ്ഞെടുപ്പിലെ തിരിച്ചടി : കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 10:44 pm IST
in Kannur

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കണ്ണൂരിലുണ്ടായ തിരിച്ചടി കോണ്‍ഗ്രസിലും യുഡിഎഫിലും അഭിപ്രായ ഭിന്നത രൂക്ഷമാക്കുന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടകളിലൊന്നായ കണ്ണൂര്‍ മണ്ഡലത്തില്‍ കടന്നപ്പള്ളിയോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തകരും ഒരു വിഭാഗം നേതാക്കളും പരസ്പരം പഴിചാരി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂരിലെ പരാജയത്തിന്റെ കാരണത്തെച്ചൊല്ലി യുഡിഎഫിലെ ഘടകകക്ഷികളായ പാര്‍ട്ടികള്‍ക്കിടയിലും തര്‍ക്കം ദിനംപ്രതി രൂക്ഷമാവുകയാണ്. ലീഗ് നേതൃത്വവും കോണ്‍ഗ്രസ് നേതാക്കളുമാണ് പരസ്യമായ അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ലീഗ് വോട്ടു മറിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗതമായ വോട്ടുബാങ്കുകളിലാണ് ചോര്‍ച്ചയുണ്ടായിരിക്കുന്നതെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.

എ ഗ്രൂപ്പ് നേതാവായിരുന്ന പാച്ചേനിക്ക് ഐ ഗ്രൂപ്പിന്റെ അനുഗ്രഹത്തോടെയായിരുന്നു കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. അതോടെ എ ഗ്രൂപ്പ് പാച്ചേനിയെ കൈവിട്ടിരുന്നു. ഇതുകൊണ്ടുതന്നെ പാച്ചേനിയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതാണ് പരാജയത്തിന് കാരണമെന്ന അഭിപ്രായം എ ഗ്രൂപ്പുകാര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി തന്നെ രംഗത്തെത്തിയിരുന്നു. നേതൃത്വം ഇല്ലാത്തതാണ് യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് എന്നായിരുന്നു പാച്ചേനിയുടെ പ്രതികരണം. ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ സിറ്റിംഗ് എംഎല്‍എ ആയ അബ്ദുള്ളകുട്ടിയെ ഇടതുകോട്ടയായ തലശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെച്ചൊല്ലിയും ഒരുവിഭാഗം തെരഞ്ഞെടുപ്പില്‍ സ്ഥാനര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ തന്നെ രംഗത്തെത്തിയിരുന്നു. നേതാക്കളുടെ നടപടി തെറ്റായിരുന്നുവെന്ന് കണ്ണൂരിലേയും തലശ്ശേരിയിലേയും പരാജയങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും ഇതിന് കാരണം കണ്ണൂരിലെ ചില നേതാക്കളാണെന്നും ഒരു വിഭാഗം നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതുള്‍പ്പടെ ചര്‍ച്ചചെയ്തുകൊണ്ട് കണ്ണൂര്‍ ഡിസിസി നേതൃത്വത്തിനെതിരെയും കെ. സുധാകരനെതിരെയും ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കെ.സുധാകരന്‍ തന്നെ കഴിഞ്ഞദിവസം യുഡിഎഫിന്റെ പരാജയത്തിന് കാരണം സംസ്ഥാനത്തെ നേതൃത്വത്തിന്റെ കഴിവുകേടാണെന്ന് പരസ്യമായി പ്രഖ്യാപിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ‘ഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. കോണ്‍ഗ്രസിലെ വിഭാഗീയതയാണ് പരാജയക്കാരണമെന്ന് ചൂണ്ടിക്കാട്ടി ലീഗ് നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് വിമതന്‍ പി.കെ.രാഗേഷിന്റെ നേതൃത്വത്തില്‍ 7 ഡിവിഷനുകളില്‍ വിമത സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. ഇതു കാരണം മുസ്ലീംലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരുന്നു. ഇത് ലീഗ് -കോണ്‍ഗ്രസ് ബന്ധം തകരാന്‍ വഴിയൊരുക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മുസ്ലീം ലീഗ് പ്രതികാരമെന്നോണം പാച്ചേനിയ്‌ക്കെതിരെ വോട്ട് ചെയ്തുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. മുസ്ലീം ലീഗ് നേതാവ് സി.സമീറാണ് നിലവില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍. എന്നാല്‍ യുഡിഎഫിന് ഭൂരിപക്ഷമില്ലാത്ത കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിലെ ഭിന്നത കാരണം ആറ് മാസം തികയുന്നതോടെ അവിശ്വാസത്തിലൂടെ സി.സമീറിന് സ്ഥാനം നഷ്ടപ്പെടുമെന്നുറപ്പായിരിക്കുകയാണ്. ഇതും ലീഗ് അണികളില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയത്. പി.കെ. രാഗേഷിനെയും മറ്റ് വിമതരെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. കെ.എം. ഷാജിക്കെതിരെ അഴീക്കോട് മണ്ഡലത്തില്‍ പി.കെ.രാഗേഷ് മത്സരിക്കുകയും ചെയ്തു. കോര്‍പ്പറേഷനില്‍ പി.കെ.രാഗേഷിന്റെ പിന്തുണയിലാണ് ഇടതുപക്ഷം ഭരണം നടത്തുന്നത്, എന്നാല്‍ ഡെപ്ഡ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സ്വതന്ത്രനായ പി.കെ.രാഗേഷ് ആരെയും പിന്തുണച്ചില്ല, നറുക്കെടുപ്പിലൂടെ സി.സമീര്‍ ഡെപ്യൂട്ടി മേയര്‍ ആകുകയായിരുന്നു. പി.കെ.രാഗേഷ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിലൂടെ ഈ സ്ഥാനം കൂടി ലീഗിന് നഷ്ടമാകും എന്നുറപ്പായിരിക്കുകയാണ്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും പാഠം പഠിക്കാത്തതാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ പരാജയത്തിന് കാരണമെന്ന ആരോപണവുമായി പ്രവര്‍ത്തകരും പ്രാദേശീക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സിപിഎമ്മിന് അടിയറവെച്ചതിനു ശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നടപടികള്‍ കാരണം ജില്ലാ ആസ്ഥാനമുള്‍പ്പെടുന്ന പ്രഥമ കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെട്ടതും ഇതിനു പിന്നാലെ ഇപ്പോള്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലവും നഷ്ടപ്പെട്ടത് വരും ദിവസങ്ങളില്‍ കണ്ണൂരിലെ യുഡിഎഫിലേയും കോണ്‍ഗ്രസിലേയും പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.