Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 09:07 pm IST
in Cricket

കൊല്‍ക്കത്ത: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 22 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. പുറത്താകാതെ 52 റണ്‍സെടുത്ത യൂസഫ് പഠാനും 48 റണ്‍സെടുത്ത മനീഷ് പാണ്ഡെയും മികച്ച ബാറ്റിങ് നടത്തി് മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

51 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ മാത്രമാണ് സണ്‍റൈസേഴ്‌സ് നിരയില്‍ മികച്ചുനിന്നത്. സണ്‍റൈസേഴ്‌സ് നേരത്തെ തന്നെ പ്ലേ ഒാഫില്‍ കടന്നിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയത്തോടെ 16 പോയിന്റുമായാണ് കൊല്‍ക്കത്ത പ്ലേ ഓഫില്‍ കടന്നത്. യൂസഫ് പഠാനാണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട കൊല്‍ക്കത്തക്ക് ഭേദപ്പെട്ട തുടക്കം ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും (17 പന്തില്‍ 25) ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (15 പന്തില്‍ 16) ചേര്‍ന്ന് നല്‍കി. 3.4 ഓവറില്‍ സ്‌കോര്‍ 33 എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഗംഭീറിനെ ഹൂഡയുടെ പന്തില്‍ ഹെന്റിക്വസ് പിടികൂടി. തുടര്‍ന്നെത്തിയ മണ്‍റോ 10 റണ്‍സെടുത്ത് ഹൂഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഓജക്ക് ക്യാച്ച് നല്‍കി മടങ്ങി. അധികം കഴിയും മുന്നേ ഉത്തപ്പയെ സരണും മടക്കിയതോടെ കൊല്‍ക്കത്ത മൂന്നിന് 57 എന്ന നിലയില്‍. നാലാം വിക്കറ്റില്‍ മനീഷ് പാണ്ഡെയും യൂസഫ് പഠാനും ഒന്നിച്ചതോടെ കൊല്‍ക്കത്ത മികച്ച സ്‌കോറിലേക്ക് നീങ്ങി.

87 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 144-ല്‍ എത്തിയപ്പോള്‍ 30 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത പാണ്ഡെയെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വില്ല്യംസണ്‍ പിടികൂടി. തുടര്‍ന്നെത്തിയ ഹോള്‍ഡര്‍ (3), ഷാക്കിബ് അല്‍ ഹസ്സന്‍ (7) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. ആറ് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവായിരുന്നു യൂസഫ് പഠാനൊപ്പം ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ക്രീസില്‍. 34 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സറുമടക്കമാണ് യൂസഫ് പഠാന്‍ പുറത്താകാൂതെ 52 റണ്‍സെടുത്തത്. സണ്‍റൈസേഴ്‌സിന് വേണ്ടി ഭുവനേശ്വര്‍കുമാര്‍, ദീപക് ഹൂഡ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

172 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിനും ഭേദപ്പെട്ട തുടക്കം ലഭിച്ചു. ശിഖര്‍ ധവാനും (30 പന്തില്‍ 51), ഡേവിഡ് വാര്‍ണറും (18) ചേര്‍ന്ന് 3.3 ഓവറില്‍ 28 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാര്‍ണറെ പുറത്താക്കി നരേയ്ന്‍ ഈ കൂട്ടുകെട്ട് പിരിച്ചതാണ് സണ്‍റൈസേഴ്‌സിന് തിരിച്ചടിയായത്.

തുടര്‍ന്നെത്തിയവര്‍ക്കൊന്നും മികച്ച ബാറ്റിങ് നടത്താന്‍ കഴിഞ്ഞില്ല. നമന്‍ ഓജ (15), യുവരാജ് സിങ് (19), വില്ല്യംസണ്‍ (7), ഹൂഡ (2), ഹെന്റിക്വസ് (11), ഭുവനേശ്വര്‍കുമാര്‍ (5) എന്നിങ്ങനെയാണ് പുറത്തായ മറ്റുള്ളവരുടെ സ്‌കോര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി സുനില്‍ നരെയ്ന്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.