ന്യൂദല്‍ഹി: കരുത്തുകുറഞ്ഞ സംസ്ഥാനങ്ങളില്‍ സഖ്യവും സര്‍ക്കാരിന്റെ പ്രകടനവുംകൊണ്ട് തെരഞ്ഞെടുപ്പു നേട്ടം കൈവരിയ്‌ക്കുകയാണ് പാര്‍ട്ടി തന്ത്രമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായിഡു പറഞ്ഞു. ബിജെപിക്ക് സ്വന്തമായി എതിരാളികള്‍ക്കു മേല്‍ വിജയം വരിയ്‌ക്കാന്‍ കഴിയാത്തിടത്ത് യുക്തരായ സഖ്യകക്ഷികളെ കണ്ടെത്തി യോജിയ്‌ക്കും. അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പ്രകടനവും കൂടിയാകുമ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്യം സാധിയ്‌ക്കാനാകും, വെങ്കയ്യ പറഞ്ഞു.
സാധ്യതയുള്ളിടത്തെല്ലാം സഖ്യമുണ്ടാക്കും. വിഷയങ്ങള്‍ തിരിച്ചറിയുകയും അതിനനുസരിച്ചുള്ള തന്ത്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇത് വിജയത്തിനു കാരണമാകും. എന്നാല്‍, ഇതു മാത്രം പോരാ, സര്‍ക്കാരിന്റെ പ്രകടനം പ്രധാനമാണ്. ഇതാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലത്തില്‍നിന്ന് വ്യക്തമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആസാമില്‍ കോണ്‍ഗ്രസ് തോല്‍വി പിണയാന്‍ കാരണം പാര്‍ട്ടി ഒറ്റയ്‌ക്ക് മത്സരിച്ചതാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞതിനെ വെങ്കയ്യ പരിഹസിച്ചു. സഖ്യമില്ലായ്‌മയല്ല, ഭരണമില്ലായ്‌മയാണ് അവിടെ തോല്‍വിക്കു കാരണം. പക്ഷേ, ബംഗാളിലും കേരളത്തിലും സഖ്യമുണ്ടായിട്ട് എന്തായി. അതായത്, പ്രവര്‍ത്തന പ്രകടനവും പ്രധാനമാണ്. കോണ്‍ഗ്രസിന്റെ പ്രകടനം ആസാമിലും കേരളത്തിലും മോശമായിരുന്നു.
അവിടങ്ങളില്‍ അഴിമതിമാ്രതമായിരുന്നു, ഭരണമില്ലായിരുന്നു. ബംഗാളില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചു, എന്നിട്ടും ഒന്നും സംഭവിച്ചില്ല, വെങ്കയ്യ ചൂണ്ടിക്കാട്ടി. സഖ്യം മാത്രമല്ല, നിങ്ങളുടെ പ്രകടനം, വിഷയങ്ങളിലെ നിലപാട്, സമീപനം, നേതൃത്വം, പ്രതിച്ഛായ എല്ലാം ജനങ്ങള്‍ കണക്കിലെടുക്കും, അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനം ഏതുവിജയത്തിനും അടിസ്ഥാനമാണ്. ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിഷയം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന അജണ്ടയുടെ വിജയമാണ്. കോണ്‍ഗ്രസ് മൂലയില്‍ ഒതുക്കപ്പെട്ടു. ബിജെപി യഥാര്‍ത്ഥ ദേശീയ പാര്‍ട്ടിയായി, വെങ്കയ്യ പറഞ്ഞു.
ആസാമില്‍ ബിജെപി ഭരണം എതിരാളികളെ ഒതുക്കാന്‍ ഒരു വിഭാഗത്തിന് സൗകര്യം ചെയ്തുകൊടുക്കുമെന്ന് ഭയക്കുന്നതായി ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വെങ്കയ്യ വിശദീകരിച്ചു. എന്തുകൊണ്ടാണ് ഈ ഉത്കണ്ഠയെന്നറിയില്ല. ആരാണിതു പ്രചരിപ്പിയ്‌ക്കുന്നതെന്നും. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളുമാണിതിനു പിന്നില്‍. ആരാണ് മുസ്ലിം ലീഗിനെ വളര്‍ത്തിയത്, കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കിവെച്ചത് കോണ്‍ഗ്രസാണ്. ഇപ്പോഴും സഖ്യകക്ഷിയാണ്. കമ്മ്യൂണിസ്റ്റുകളും മുസ്ലിം ലീഗിനെ സഖ്യകക്ഷിയാക്കിയിട്ടുണ്ട്. സര്‍ക്കാരിനും ബിജെപിയ്‌ക്കും എതിരായി നുണ പ്രചാരണങ്ങള്‍ നടത്തുകയാണ്, മന്ത്രി വെങ്കയ്യ പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷം സര്‍ക്കാര്‍ ചെയ്തത് എന്തെല്ലാമെന്ന് നിങ്ങള്‍ ചിന്തിയ്‌ക്കണം. ചിലകൂട്ടര്‍ ആ കാര്യങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിയ്‌ക്കുകയാണ്. ഞങ്ങളുടെ വികസന യജ്ഞത്തില്‍ പങ്കാളിയാകാന്‍ ഞാന്‍ അവരെ ക്ഷണിയ്‌ക്കുകയാണ്. ഞങ്ങള്‍ക്ക് മറ്റുകാര്യങ്ങളില്‍ ശ്രദ്ധിയ്‌ക്കാന്‍ സമയമില്ല, വികസനത്തില്‍ മാത്രമാണ് ശ്രദ്ധ. ഞങ്ങളുടെ ലക്ഷ്യം വികസനവും സദ്ഭരണവുമാണ്, വെങ്കയ്യ പറഞ്ഞു.
















