Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണം: ജി.ഗോപിനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 12:08 pm IST
inKollam

കൊല്ലം: സിപിഎം ജില്ലാ നേതൃത്വം അടിയന്തിരമായി ഇടപെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെയുള്ള സിപിഎം പ്രാദേശികഘടകങ്ങളുടെ അക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിപിഎം ജില്ലാ നേതാക്കളുടെ അറിവോടെയാണ് ഇത്തരം അക്രമങ്ങളെന്ന് വിശ്വാസം വരാത്തതിനാലാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്.

അധികാരം ലഭിച്ച് രണ്ടുദിവസത്തിനുള്ളില്‍ തന്നെ ജില്ലയില്‍ വ്യാപകമായ ആക്രമണമാണ് അവര്‍ നടത്തിയത്. അക്രമപരമ്പരകള്‍ അവസാനിപ്പിക്കാതെ സമാധാനപരമായി ഭരിക്കാന്‍ സാധിക്കില്ലെന്നത് പ്രവര്‍ത്തകര്‍ വിസ്മരിച്ച മട്ടാണ്. രാഷ്‌ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണമാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് ആക്രമണങ്ങളുടെ സ്വഭാവം. നിരവധി വീടുകളാണ് ഇവര്‍ നശിപ്പിച്ചിരിക്കുന്നത്. കടവൂരില്‍ ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബിജെപി പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇരവിപുരത്ത് മാത്രം പത്തോളം അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. ആക്കോലില്‍ ക്ഷേത്രത്തിന് സമീപം ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഓഫീസ് തെരഞ്ഞെടുപ്പ് ദിവസം കത്തിച്ചു. അയത്തില്‍ കാഞ്ഞിരംമൂട് ക്ഷേത്രത്തിന്റെ മുമ്പിലെ ബൂത്തും കത്തിച്ചു.

19ന് സ്ഥാനാര്‍ത്ഥി ആക്കാവിള സതീക്കിന്റെ വീടിന് നേരെയായിരുന്നു ആക്രമണം. സംഘപരിവാര്‍സംഘടനകളുടെ കൊടിമരങ്ങള്‍ ഒരെണ്ണം പോലും അവശേഷിപ്പിക്കാതെ നശിപ്പിക്കപ്പെടുകയായിരുന്നു. ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ അക്രമപ്രവര്‍ത്തനമാണ് പ്രാദേശികഘടകങ്ങള്‍ ജില്ലയിലെമ്പാടും നടപ്പാക്കുന്നത്. ഇതിനെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാകണം. ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിക്കുന്നത് ബലഹീനതയായി കണ്ട് അക്രമങ്ങള്‍ തുടരാനാണ് ഭാവമെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ചാത്തന്നൂരിലെയും തഴുത്തലയിലെയും ആദിച്ചനല്ലൂരിലെയും ആക്രമണങ്ങളില്‍ പൊതുവെ സമാനസ്വഭാവമാണ്. ചടയമംഗലത്തും കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും കുണ്ടറയിലും ബിജെപിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ട് അക്രമങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ് സിപിഎം. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച ചാത്തന്നൂരില്‍ ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് തുടരുകയാണ്. കുന്നത്തൂരില്‍ കുപ്രസിദ്ധ ക്രിമിനലും ഡിവൈഎഫ്‌ഐ ഗുണ്ടയുമായ നൗഫല്‍, സ്ഥലം എഎസ്‌ഐ ഷൗക്കത്തിന്റെ പിന്തുണയോടെ ബിജെപി പ്രവര്‍ത്തകരുടെ വീടുകയറി അക്രമിക്കുകയാണ്. സ്ത്രീകളടക്കമുള്ളവരെ ഭീതിപ്പെടുത്തി പ്രവര്‍ത്തകരുടെ കഴുത്തില്‍ വടിവാള്‍ വച്ചാണ് കൊലവിളി നടത്തുന്നത്. ബിജെപിയുടെ പ്രവര്‍ത്തകരുടെ വാഹനങ്ങളും വീടുകളും തകര്‍ക്കുന്ന സിപിഎം സമീപനം ഗുണ്ടായിസമാണ്. ഭരണം കിട്ടിയതിന്റെ അഹങ്കാരത്തില്‍ രാഷ്‌ട്രീയപ്രതിയോഗികളെ ഇല്ലാതാക്കാനും സംഘടനാപ്രവര്‍ത്തനം അവസാനിപ്പിക്കാനുമാണ് ശ്രമിക്കുന്നതെങ്കില്‍ കനത്ത വില കൊടുക്കേണ്ടി വരും.

വിഎസിനെ ശരിയാക്കിയപോലെ മറ്റ് സംഘടനകളില്‍പെട്ടവരെയും ശരിയാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണ്. ജനങ്ങള്‍ക്ക് ശാപമായ യുഡിഎഫിനെ മാറ്റി അധികാരമേല്‍പ്പിച്ചത് പ്രതികാരരാഷ്‌ട്രീയത്തിനുള്ള ലൈസന്‍സായി സിപിഎം ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ.പി.അരുള്‍, വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍ എന്നിവരും സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.