ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ വച്ച് ബിജെപി എംപി തരുണ്‍ വിജയിനെ ആക്രമിച്ചത് ദളിതര്‍ക്ക് ഒപ്പം ക്ഷേത്രത്തില്‍ കയറിയതിന്. പിന്നില്‍ കോണ്‍ഗ്രസ് അനുകൂലികളായ ചില സവര്‍ണ്ണനേതാക്കളാണെന്നാണ് സംശയം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ഇന്നലെ ആശുപത്രിയില്‍ തരുണ്‍ വിജയിനെ സന്ദര്‍ശിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ചക്രതയിലെ പൂന ഗ്രാമത്തിലെ സില്‍ഗുര്‍ ദേവ് ക്ഷേത്രത്തിലായിരുന്നു സംഭവം. ഇവിടെ ദളിതര്‍ക്ക് പ്രവേശനമില്ല.
തരുണ്‍ വിജയ്, ദളിത് നേതാവ് ദൗലത് കണ്‍വര്‍ എന്നിവരുടെ നേതൃത്വത്തില്‍ വലിയൊരു സംഘം ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് ദര്‍ശനം നടത്തി. പ്രകോപിതരായ ഒരുപറ്റം ആള്‍ക്കാര്‍ ദര്‍ശനം കഴിഞ്ഞ് പുറത്തേക്ക് വന്ന ഇവരെ ആക്രമിക്കുകയായിരുന്നു. കല്ലേറില്‍ തരുണ്‍ വിജയിനും കൂടെയുണ്ടായിരുന്ന ഏതാനും ദളിതര്‍ക്കും പരിക്കേറ്റു. അക്രമികള്‍ തരുണിന്റെ കാര്‍ തല്ലിത്തകര്‍ത്ത് അടുത്തുള്ള കുഴിയില്‍ തള്ളി.
ഇവിടുള്ള 350 ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശനമില്ല. ഇതിനെതിരെ വലിയ പ്രക്ഷോഭം നടന്നുവരികയാണ്. പ്രക്ഷോഭകാരികള്‍ ബിജെപി എംപിയുടെ നേതൃത്വത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഇവര്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്നാണ് ആരോപണം.
അക്രമികള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് റാവത്ത് തരുണ്‍ വിജയിന് ഉറപ്പു നല്‍കി. ആക്രമണത്തെ ബിഎസ്പി നേതാവ് മായാവതി അപലപിച്ചു.
















