കൊളംബോ: കനത്ത മഴയും കാറ്റും നാശം വിതച്ച ശ്രീലങ്കയ്‌ക്ക് സഹായവുമായി ഭാരതം. നാവികസേനാക്കപ്പലുകളായ ഐഎന്‍എസ് സത്‌ലജ്, ഐഎന്‍എസ് സുനയന എന്നിവയാണ് 30 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി തിരിച്ചിരിക്കുന്നത്. വീര്‍പ്പിക്കാവുന്ന ചങ്ങാടം, കുടിവെള്ളം, മരുന്ന്, വസ്ത്രങ്ങള്‍, ഭക്ഷണം എന്നിവയാണ് കപ്പലുകളില്‍ അയച്ചിരിക്കുന്നത്. കപ്പലുകള്‍ ഇന്ന് രാവിലെ കൊളംബോയില്‍ എത്തും. ഇതിനു പുറമേ ഒരു ചേതക് ഹെലിക്കോപ്ടറും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനപ്രകാരമാണ് കപ്പലുകള്‍ അയച്ചത്. ആവശ്യമെങ്കില്‍ അയക്കാന്‍ രണ്ട് ഡോണിയര്‍ വിമാനങ്ങളും തയ്യാറാക്കി നിര്‍ത്തയിട്ടുണ്ട്.
















