ന്യൂദല്‍ഹി: നാല് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ വലിയ ശസ്ത്രക്രിയ തന്നെ വേണ്ടി വരുമെന്ന് മുതിര്‍ന്ന നേതാവ് ദ്വിഗ്‌വിജയ് സിങ് പറഞ്ഞു. ആസാമിലും കേരളത്തിലും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുകയും വലിയ തിരിച്ചടി ഉണ്ടാവുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ഫലം തീര്‍ത്തും നിരാശാജനകമാണ്.
എന്നാല്‍ അപ്രതീക്ഷിതമായിരുന്നില്ലായെന്നും ദ്വിഗ്‌വിജയ് സിങ് ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് സോണിയാ ഗാന്ധി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ദ്വിഗ്‌വിജയ് സിങ്ങിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതൃത്വം പുനസംഘടിപ്പിക്കാന്‍ വൈകരുത്. പ്രിയങ്കാ ഗാന്ധി നേതൃത്വത്തിലേയ്‌ക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.
















