ജെയ്‌പ്പൂര്‍: സ്പീഡ് പോസ്റ്റില്‍ തലാഖ്( മൊഴിചൊല്ലല്‍) ലഭിച്ച യുവതി അഫീര്‍ റഹ്മാന്‍(25 ) സുപ്രീം കോടതിയെ സമീപിച്ചു. തപാലില്‍ മുത്തലാഖാണ് ലഭിച്ചത്.
2014ലാണ് ഞാന്‍ വിവാഹം കഴിച്ചത്.
മൂന്നാലു മാസങ്ങള്‍ കഴിഞ്ഞതോടെ ഭര്‍ത്താവും ബന്ധുക്കളും സ്ത്രീധനം ആവശ്യപ്പെട്ട് മാനസികപീഡനം തുടങ്ങി.പിന്നെ മര്‍ദ്ദനമായി. ഇറങ്ങിപ്പോകാന്‍ പറഞ്ഞ് ബഹളമായി. ഒടുവില്‍ ഞാന്‍ വീട്ടിലേക്കന്ന് മടങ്ങി.
അഫീര്‍ റഹ്മാന്‍ പറഞ്ഞു. ദാ ഇപ്പോള്‍ മൊഴിചൊല്ലിയെന്നു പറഞ്ഞ്, മുത്തലാക്ക് എഴുതിയ കത്ത് സ്പീഡ് പോസ്റ്റില്‍ ലഭിച്ചു. ഇത് അനീതിയാണ്, അസ്വീകാര്യമാണ്.
അതിനാല്‍ ഞാന്‍ സുപ്രീം കോടതിയെ സമീപിച്ചു. രാജസ്ഥാന്‍ സ്വദേശിനി പറഞ്ഞു.
















