ന്യൂദല്‍ഹിയില്‍ നടന്ന പവര്‍ ജെന്‍ ഇന്ത്യ ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ 2016 സമ്മേളനത്തില്‍
സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി പീയൂഷ് ഗോയല്‍ സംസാരിക്കുന്നു
ന്യൂദല്‍ഹി: ഐക്യരാഷ്‌ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ലിംഗ സമത്വത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിമണ്‍ ഹിഫോര്‍ഷി’പോസ്‌റ്റേജ് സ്റ്റാമ്പ് പുറത്തിറക്കും. യുണൈറ്റഡ് നാഷന്‍സ് പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷനും പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായാണ് സ്റ്റാമ്പ് പ്രസിദ്ധീകരിക്കുന്നത്.
ഇതിനായി യുണൈറ്റഡ് നാഷന്‍സ് പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷനും പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റും 2016 ഫെബ്രുവരിയില്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. അന്താരാഷ്‌ട്ര വനിതാ ദിനത്തിലാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കുക. ലോകമെമ്പാടുമുള്ള വനിതകളുടെശാക്തീകരണത്തിനായാണ് ഇത് സമര്‍പ്പിച്ചിരിക്കുന്നത്.
















