ചെന്നൈ: തെരഞ്ഞെടുപ്പ്കാലത്ത് കേരളത്തിലേക്കും വന്‍തോതില്‍ കള്ളപ്പണം ഒഴുകിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രേഖകളില്ലാത്ത 24 കോടി രൂപയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് കമ്മീഷന്‍ അധികൃതര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ഇതിനകം 110 കോടിയാണ് പിടിച്ചത്. 570 കോടി രൂപ കഴിഞ്ഞ ദിവസം പിടിച്ചെങ്കിലും ഇത് ബാങ്കിലേക്കുള്ളതാണെന്ന് വെളിവായിട്ടുണ്ട്. കേരളത്തില്‍ 24 കോടി രൂപ പണമായും 50,000 ലിറ്റര്‍ മദ്യവും 520 കിലോ മയക്കുമരുന്നുമാണ് പിടിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ സുദീപ് ജെയിന്‍ പറഞ്ഞു. പുതച്ചേരിയില്‍ പിടിച്ചത് 6.57 കോടി രൂപയാണ്.
















