Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിധിയെഴുതി; പോളിങ് 74.67 ശതമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 11:19 am IST
in Kollam

കൊല്ലം: ഇന്നലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ സമാധാനപരം. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയായിരുന്നു വോട്ടെടുപ്പ്. 74.67 ആണ് പോളിങ് ശതമാനം. ജില്ലയിലെ ആകെ വോട്ടര്‍മാരില്‍ 1563111 പേരാണ് വോട്ടു ചെയ്തത്. വോട്ടിങ് ശതമാനക്കണക്കില്‍ ഏറ്റവും മുന്നില്‍ കരുനാഗപ്പള്ളി മണ്ഡലമാണ്(79.24). ഏറ്റവും കുറവ് പുനലൂരും(70.64). ഏറ്റവുമധികം പേര്‍ വോട്ടു ചെയ്തത് കരുനാപ്പള്ളി മണ്ഡലത്തിലാണ് 161043 പേര്‍. വോട്ടു ചെയ്തവരുടെ എണ്ണം ഏറ്റവും കുറവ് ഇരവിപുരം മണ്ഡലത്തിലാണ് 123946 പേര്‍. വിവിധ നിയോജക മണ്ഡലങ്ങളിലെ പോളിങ് കരുനാഗപ്പള്ളി(79.24), ചവറ(77.31), കുന്നത്തൂര്‍(75.88), കൊട്ടാരക്കര(75.50), പത്തനാപുരം(74.87), പുനലൂര്‍(70.64), ചടയമംഗലം(73.51), കുണ്ടറ(72.68), കൊല്ലം(74.84), ഇരവിപുരം(72.91), ചാത്തന്നൂര്‍(73.93) എന്നിങ്ങനെയാണ്.

കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍, കുണ്ടറ, കൊല്ലം, ഇരവിരപരും ഇന്നിങ്ങനെ പതിനൊന്ന് നിയോജക മണ്ഡലത്തിലേക്കാണ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി മണ്ഡലങ്ങളിലെല്ലാം തന്നെ ത്രികോണമത്സരം ഉറപ്പാക്കുന്നതായിരുന്നു വോട്ടെടുപ്പ്. രാവിലെ ചെറിയ മഴയുണ്ടായിരുന്നെങ്കിലും ഉച്ചയ്‌ക്ക് ശേഷം അന്തരീക്ഷം മാറുകയായിരുന്നു. ആദ്യ മൂന്ന് മണിക്കൂറില്‍ കുന്നത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ പോളിങ് ശതമാനം പത്തിന് മുകളില്‍ പോയി. മണിക്കൂറുകള്‍ കഴിയും തോറും ഒരോ സ്ഥലത്തും പോളിങ് വര്‍ദ്ധിക്കുന്ന കാഴ്ചയായിരുന്നു. ടികെഎം ആര്‍ട്‌സ് കോളേജിലെ കുണ്ടറ നിയോജകമണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന 92,93 ബൂത്തുകളില്‍ രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. കൊറ്റങ്കര തട്ടാര്‍കോണം എന്‍എസ്എസ് കരയോഗ ബൂത്തിലും ക്ലബ് ബൂത്തിലും രാവിലെ തന്നെ നീണ്ട നിരയായിരുന്നു. കൊല്ലം മണ്ഡലത്തിലെ നീരാവില്‍ എസ്എന്‍ഡിപി എച്ച്എസ്എസില്‍ ഒരു ബൂത്തിന് രണ്ട് പോളിങ് സ്റ്റേഷനുകളുണ്ടായിരുന്നു. ഇവിടെ 1500ന് മുകളില്‍ വോട്ടര്‍മാര്‍ ഉള്ളതിനാലാണ് ഇത്തരത്തില്‍ ക്രമീകരിച്ചത്. മണ്‍ട്രോതുരുത്തും പേഴുംതുരുത്തും വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ അന്തരീക്ഷം മോശമായതിനാല്‍ ഉച്ചയോടെയാണ് ഇവിടെ വോട്ടര്‍മാരുടെ തിരക്ക് അനുഭവപ്പെട്ടത്.

ജില്ലയിലെ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ സദസമയം രംഗത്ത് ഉണ്ടായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെയും റൂറല്‍ എസ്പി അജിതാബീഗത്തിന്റെയും നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹവും ഉണ്ടായിരുന്നു.

ജില്ലയില്‍ രാവിലെ ചില മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ക്യൂ നീണ്ടെങ്കിലും സാവകാശത്തിലായിരുന്നു പോളിങ്. പുരുഷന്‍മാരുടെ നിരയാണ് മിക്കബൂത്തുകളിലും രാവിലെ അനു’വപ്പെട്ടത്. ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് ബൂത്തുകള്‍ സജീവമായി. വോട്ടര്‍മാരുടെ ഒഴുക്ക് ഇടവിട്ട് തുടര്‍ന്നു. ചില ബൂത്തുകളില്‍ സമ്മതിദായകരുടെ നീണ്ടനിരയും ദൃശ്യമായി. പോളിങ് 10 ശതമാനത്തിലേക്ക് ഉയര്‍ന്നു. തീരദേശ മേഖലയിലും കിഴക്കന്‍ മലയോര മേഖലയിലും രാവിലെ തണുത്ത പ്രതികരണമായിരുന്നു. ഉച്ചയോടെ സ്ത്രീകള്‍ കൂട്ടമായി വോട്ടുചെയ്യാനെത്തുന്ന സ്ഥിതിയാണ് മലയോരമേഖലയില്‍ പൊതുവേ കണ്ടത്. ചവറ മണ്ഡലത്തില്‍ ആദ്യത്തെ ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് ശതമാനം ആറായിരുന്നു. കൊല്ലത്ത് അഞ്ച്, ചടയമംഗലം, ആറ്, കുണ്ടറ, ആറ്, പുനലൂര്‍ അഞ്ച്, കുന്നത്തൂര്‍ ആറ്, ചാത്തന്നൂര്‍ നാല്, പത്തനാപുരം ആറ്, ഇരവിപുരം ആറ്, കരുനാഗപ്പള്ളി ആറ് എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. സ്ഥാനാര്‍ഥികളും പ്രമുഖരും രാവിലെതന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. ജില്ലയില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ടെത്തിയ പ്രശ്‌നബാധിത ബൂത്തുകളിലൊന്നും കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായില്ല. ഇവിടങ്ങളില്‍ പോലീസ് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയത്. കുന്നത്തൂരിലെ ഒരു ബൂത്തില്‍ ഇടതുവലത് മുന്നണി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ ഉന്തുംതള്ളും നടന്നു.

അഞ്ചാലുംമൂട്: കൊല്ലം മണ്ഡലത്തിലെ 19 ബൂത്തുകളിലും രാവിലെ ഏഴിന് തന്നെ വോട്ടിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രാവിലെ മന്ദഗതിയിലായിരുന്ന വോട്ടിങ് ഉച്ചയോടുകൂടി വേഗത്തിലായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ട് ചെയ്യാനെത്തിയത് ബൂത്തുകളില്‍ തിരക്ക് കൂട്ടി. ഉച്ചവരെ ഏകദേശം 50 ശതമാനം പോളിംഗ് നടന്നു. അഷ്ടമുടി എന്‍എസ്എസ് കരയോഗ മന്ദിരത്തിലെ ബൂത്തിലും ചെമ്മക്കാട് എസ്‌കെവിയു പിഎസിലും വോട്ടിങ് യന്ത്രം തകരാറിലായതിനാല്‍ അര മണിക്കൂറോളം വോട്ടിങ് നിര്‍ത്തിവച്ചു.

അഷ്ടമുടി എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ശശികുമാര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. അദ്ദേഹം ഇടപെട്ട് എത്രയും പെട്ടന്ന് തന്നെ വോട്ടര്‍മാരെ വലയ്‌ക്കാതെ വോട്ടിംഗ് പുനരാരംഭിച്ചു. കൊല്ലം മണ്ഡലത്തിലെ 19 ബൂത്തുകളും പ്രശ്‌നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിരുന്നു. ഈ ബൂത്തുകള്‍ കേന്ദ്രസേനയുടെയും പോലീസിന്റെയും നിയന്ത്രണത്തിലായിരുന്നു. ചില ബൂത്തുകളില്‍ ചെറിയരീതിയില്‍ നടന്ന തര്‍ക്കങ്ങള്‍ ഒഴിച്ചാല്‍ വോട്ടിങ് സമാധാനപരമായിരുന്നു.

പത്തനാപുരം: രസം കൊല്ലിയായെത്തിയ മഴയിലും ആവേശം ചോരാതെയായിരുന്നു മലയോര മേഖലയിലെ പോളിംഗ്. വോട്ടിംഗ് ആരംഭിച്ച രാവിലെ ഏഴുമുതല്‍ക്കെ നഗരഗ്രാമ വ്യത്യാസമില്ലാതെ മിക്ക ബൂത്തുകളിലും വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിരയായിരുന്നു കാണാന്‍ സാധിച്ചത്.

സ്ത്രീകള്‍ക്കും പുരുഷന്‍ന്മാര്‍ക്കും പ്രത്യേകം ക്യൂവാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനിടെ എത്തിയ വയോധികരെയും ക്യൂവില്ലാതെ വോട്ടു ചെയ്യാന്‍ അനുവദിച്ചു. ഉച്ചയ്‌ക്ക് ശേഷം മൂന്നിനോടെ വോട്ടര്‍മാരുടെ നിര അപ്രത്യക്ഷമാകുന്ന കാഴ്ചയും കാണാന്‍ സാധിച്ചു. എന്നാല്‍ ചില ബൂത്തുകളില്‍ സ്ത്രീകളുടെ നീണ്ട നിരയും ഉണ്ടായിരുന്നു. ഗവ.എല്‍പിഎസ് കുണ്ടയം, പട്ടാഴി മീനം എല്‍പിഎസ് എന്നിവിടങ്ങളില്‍ ആറിന് ശേഷവും വോട്ടെടുപ്പ് നടന്നു. മഴയായതിനാല്‍ നിരവധി വോട്ടര്‍മാര്‍ അവസാന സമയത്ത് വോട്ട് രേഖപ്പെടുത്താന്‍ എത്തിയതാണ് ഇവിടങ്ങളില്‍ പോളിങ് നീളാന്‍ കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.