കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തുകയും ചെറുപ്പകാരുടെ പോലും വോട്ട് ഓപ്പണ്‍ വോട്ടുകളാക്കി മാറ്റുകയും ചെയ്തത് സിപിഎമ്മിന് അണികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന് തെളിവാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവിച്ചു.
കൂത്തുപറമ്പ്, തലശ്ശേരി, ധര്‍മ്മടം, പേരാവൂര്‍, കല്ല്യാശ്ശേരി തുടങ്ങിയ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചവരില്‍ ചിലരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞെങ്കിലും പലയിടങ്ങളിലും അത്തരക്കാരെ പിന്‍തിരിപ്പിക്കാനോ പിടികൂടാനോ പോളിംഗ് ഉദ്യോഗസ്ഥരോ പോലീസോ തയ്യാറായിട്ടില്ല.
കൂത്തുപറമ്പ് മണ്ഡലത്തിലെ പാട്യം പഞ്ചായത്തില്‍പെട്ട കിഴക്കേ കതിരൂരില്‍ പോളിംഗ് ബൂത്തില്‍ കേന്ദ്രസേനയെ മര്‍ദ്ദിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവരെ പിടികൂടാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ അക്രമികളെ സഹായിക്കാനും അവരെ ന്യായീകരിക്കാനുമാണ് കൂത്തുപറമ്പ് മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ തയ്യാറായത്.
തലശ്ശേരിയിലെ എരഞ്ഞോളി പഞ്ചായത്തിലെ എസ്എന്‍ പുരം ഗുരുവിലാസം എല്‍പി സ്‌കൂളിലെ 6, 7 ബൂത്തുകളില്‍ സേവനനിരതരായ കേന്ദസേനക്ക് ഭക്ഷണം നല്‍കരുതെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം ശ്രമം മേലൂദ്യോഗസ്ഥര്‍ ഇടപെട്ട് മണിക്കൂറുകള്‍ കഴിഞ്ഞാണ് പരിഹരിച്ചത്. ഇത് സിപിഎമ്മിന്റെ അസഹിഷ്ണുതയുടെ തെളിവാണ്.
ഇത്തരം സാഹചര്യത്തിലേക്ക് ജില്ലയെ എത്തിച്ചത് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുടെ കീഴടങ്ങലുകളുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ബിജെപി ഗംഭീര വിജയം നേടുമെന്നും സത്യപ്രകാശ് അവകാശപ്പെട്ടു.
















