ആലക്കോട്: വാഹനാപകടത്തില്‍ ബിജെപി നേതാവിന് ഗുരുതരമായി പരിക്കേറ്റു. ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.പി.ഗംഗാധരന്റെ ചീഫ് ഏജന്റുമായ കെ.ഡി.മുരളീധരനാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ വെള്ളാട് പാറ്റാക്കുളത്തെ വീട്ടില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബൈക്കില്‍ വരുന്നതിനിടയിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ മുരളീധരനെ മംഗലാപുരം തേജസ്വിനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
















