കുമളി: മേള പെരുക്കതിന്റെ ഉച്ച സ്ഥായിയില്‍ താളം മുറുകിയപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശത്തിന്റെ കൊടുമുടിയില്‍…മുന്‍പ് എങ്ങും ഇല്ലാത്ത വിധം നാട്ടുക്കാര്‍ വിസ്മയത്തോടെ കണ്ടു നിന്ന പ്രചാരണ സമാപനം. അഴിമതിക്കും അക്രമത്തിനും എതിരായി ഒരു മൂന്നാം ബദല്‍ ഉദയം ചെയ്തതിന്റെ നേര്‍ കാഴ്ചയായി മാറി കുമളിയില്‍ എന്‍ഡിഎ യുടെ കൊട്ടി കലാശം. മുന്‍ നിരയില്‍ പ്രാദേശിക നേതാകള്‍. തൊട്ടു പുറകില്‍ ബാന്‍ഡ് മേളം പിന്നാലെ വാനില്‍ പൊങ്ങി പറക്കുന്ന കൊടികളുമായി ആവേശത്തോടെ മുദ്രവാക്യം വിളിച്ചു മുന്നേറുന്ന എന്‍ഡിഎ പ്രവര്‍ത്തകര്‍. കുമളി സര്‍ക്കാര്‍ സ്‌കൂള്‍ കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ നൂറുകണക്കിന് കാഴ്ചക്കാര്‍. നേതാക്കളായ വിനോദ് വല്ലനാട്ട്, എന്‍ വി ഷാജി തുടങ്ങിയവരാണ് തെരഞ്ഞെടുപ്പില്‍ പീരുമേട് നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ കുമാറിന്റെ പ്രചാരണ പരിപാടിയുടെ സമാപനത്തിന് കുമളിയില്‍ നേതൃത്വം നല്‍കിയത്.
















