ബംഗളൂരു: ബംഗളൂരുവില്‍ ഡേകെയര്‍ സെന്ററില്‍ മൂന്നു വയസുകാരി ബലാത്സംഗത്തിനിരയായി. ഡേ കെയര്‍ സെന്റര്‍ നടത്തിപ്പുകാരിയായ സന്ധ്യ ബറാഡിയയുടെ ഭര്‍ത്താവ് ചെയിന്‍രൂപ് ബറാഡിയയാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കടുത്ത വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ബലാത്സംഗത്തിനിരയായതായി മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചെയിന്‍രൂപിനെ പൊലീസ് കസ്ററഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ചെയിന്‍രൂപ് കുറ്റം സമ്മതിച്ചു.
നിയമവിരുദ്ധമായാണ് ഡേകെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതേത്തുടര്‍ന്ന് പോലീസ് സന്ധ്യയേയും അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയോട് അടുപ്പം കാണിച്ചശേഷമായിരുന്നു പ്രതി പീഡനം നടത്തിയതെന്ന് പോലീസ് പറയുന്നു.
















