തലശ്ശേരി: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണമുന്നേറ്റത്തില്‍ പകച്ചുപോയ ഇടത്-വലത് മുന്നണികള്‍ പരാജയഭീതിയില്‍ പരിഭ്രാന്തിപൂണ്ടാണ് ഗീബല്‍സിയന്‍ നുണപ്രചാരണങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാനസമിതിയംഗം എ.ദാമോദരന്‍ ആരോപിച്ചു. തലശ്ശേരി നായനാര്‍ റോഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സോമാലിയക്ക് സമാനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതിന് പകരം ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ പട്ടിണിമരണവും പോഷകാഹാരക്കുറവു മൂലമുള്ള ശിശുമരണവും ഇല്ലാതാക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയും ചെയ്യേണ്ടത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുകയല്ല വേണ്ടത്. ബംഗാളില്‍ ഒന്നിച്ച് മത്സരിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും കേരളത്തിലും ബിജെപിക്കെതിരെ സയാമീസ് ഇരട്ടകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് പരാജയഭീതി മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സമിതിയംഗം പി.രാഘവനും സംസാരിച്ചു.
















