പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആനിയമ്മ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി മണ്ഡലത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചു. വാദ്യഘോഷങ്ങളോടെ നടത്തിയ പരിപാടിയില്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍, കാറുകള്‍ എന്നിവ പങ്കെടുത്തു. പയ്യന്നൂരില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് എം.പി.രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി, സി.കെ.രമേശന്‍ മാസ്റ്റര്‍ എന്നിവര്‍ചേര്‍ന്ന് ഫ്‌ളേഗ് ഓഫ് ചെയ്തു. രാമന്തളി, പുഞ്ചക്കാട്, പെരുമ്പ, കാനായി, മണിയറ, മാതമംഗലം, പെരുമ്പടവ്, കടാംകുന്ന്, പാടിച്ചാല്‍, ചെറുപുഴ, പെരിങ്ങോം, അരവഞ്ചാല്‍, മാത്തില്‍, കാങ്കോല്‍, കണ്ടോത്ത്മുക്ക്, പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റ് വഴി പഴയ ബസ്സ്റ്റാന്റില്‍ സമാപിച്ചു.
തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥിയെയും ആനയിച്ചായിരുന്നു റോഡ്‌ഷോ നടത്തിയത്. നേതാക്കളായ എം.കെ.മുരളി, ടി.ഗോവിന്ദന്‍, കരിപ്പത്ത് നാരായണന്‍, എ.കെ.രാജഗോപാലന്‍ മാസ്റ്റര്‍, ഗംഗന്‍ തായിനേരി, ഡോ.മോഹനന്‍, സി.കെ.രമേശന്‍ മാസ്റ്റര്‍, എം.പി.രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















