കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫുകാര്‍ വീട് സന്ദര്‍ശിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരും കൂടെയുണ്ടാകണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പണവും മദ്യവും ഒഴുകുകയാണ്. എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ യുഡിഎഫുകാര്‍ നല്‍കുന്ന ലഘുലേഖകള്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതാണ്. വ്യാജ സത്യവാങ്മൂലം നല്‍കിയ സ്ഥാനാര്‍ത്ഥി കെ.എം.ഷാജിയെ അയോഗ്യനാക്കണം. രണ്ട് പാന്‍ കാര്‍ഡ് സൂക്ഷിച്ചതും അത് മറച്ച് വെച്ചതും നിയമ വിരുദ്ധമാണ്. ആസ്ഥി ബാധ്യതകള്‍ സമര്‍പ്പിച്ചതിലും പൊരുത്തക്കേടുകളുണ്ട്. മണ്ഡലത്തില്‍ യുഡിഎഫ് ബോധപൂര്‍വ്വം പ്രകേപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. എതിര്‍ സ്താനാര്‍ത്ഥിക്കെതിരെ യുഡിഎഫ് വ്യാജ പോസ്റ്ററുകള്‍ വിതരണം ചെയ്യുന്നത് തടയണമെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചരണ സംഘത്തോടൊപ്പം ഉദ്യോഗസ്ഥരും പോയാല്‍ മാത്രമേ സാധിക്കുകയുള്ളു എന്നും ജയരാജന്‍ പറഞ്ഞു.
















