കണ്ണാടിപ്പറമ്പ്: ഭൂമിയുടെ ആവാസ വ്യവസ്ഥക്ക് ഹാനികരമാകുന്ന പ്ലാസ്റ്റിക് മാലിന്യം, പൊട്ടിയതും പൊളിഞ്ഞതുമായ കുപ്പികള്‍, ഇലക്‌ട്രോണിക്‌സ് വേസ്റ്റ് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് ഉപകാരപ്രദമായ വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാറും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്ന് കണ്ണാടിപ്പറമ്പ് ദേശീയമന്ദിരം വായനശാല ആന്റ് ഗ്രന്ഥാലയം ഹരിത തെരഞ്ഞെടുപ്പ് സദസ്സ് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യം റോഡ് ടാര്‍ ചെയ്യുവാന്‍ ഉപയോഗിക്കാമെന്നും പറയുന്നതല്ലാതെ ഒരു നടപടിയും എടുത്തുകാണാനില്ല.
പരിപാടി നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.കുമാരന്‍ അധ്യക്ഷത വഹിച്ചു. കെ.പ്രീത സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല മേഖലാ കണ്‍വീനര്‍ എ.പുരുഷോത്തമന്‍, പി.എം.പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.
















