Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണപുരം മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 01:41 am IST
in Kannur

കണ്ണപുരം: കണ്ണപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട സ്ഥലങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുന്നതായി പരാതി. അകാരണമായി പോലീസ് വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ്. അര്‍ദ്ധരാത്രിയില്‍ വീടുകളില്‍ കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് പതിവായിരിക്കുകയാണ്. മാര്‍ക്‌സിസ്റ്റുകാര്‍ നടത്തുന്ന ഗൂഡാലോചനക്ക് മുഴുവന്‍ സഹായവും ചെയ്തുകൊണ്ട് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി സംഘടനാപ്രവര്‍ത്തനം നിര്‍ത്തിക്കുവാനാണ് കണ്ണപുരം എസ്‌ഐ ശ്രമിക്കുന്നത്. ഇതു തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്ന് ആര്‍എസ്എസ് കണ്ണപുരം താലൂക്ക് കാര്യകാരി മുന്നറിയിപ്പ് നല്‍കി.

സിപിഎം നേതാക്കളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന എസ്‌ഐയുടെ പ്രവൃത്തി തികച്ചും ഭരണഘടനാ ലംഘനവുമാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ടതായ നിഷ്പക്ഷത പാലിക്കാതെ മാര്‍ക്‌സിസ്റ്റുകാര്‍ നടത്തുന്ന നാടകത്തിന് ചുക്കാന്‍ പിടിക്കുകയാണ്. കണ്ണപുരം എസ്‌ഐ ചെയ്യുന്നത് എന്നും ആര്‍എസ്എസ് ആരോപിച്ചു. കണ്ണപുരം മേഖലയില്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് അനഭിമതരായ ഇതര രാഷ്‌ട്രീയ സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടെന്നും അങ്ങിനെ പ്രവര്‍ത്തിച്ചാല്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് രസിക്കില്ല എന്നും കണ്ണപുരം എസ്‌ഐ പരസ്യമായി പ്രസ്താവിച്ചിരുന്നു. എസഐയുടെ പ്രസ്താവനയില്‍ നിന്നും മനസ്സിലാകുന്നത് അദ്ദേഹം സര്‍വീസില്‍ വരുന്നതിന് മുമ്പും ഇപ്പോഴും സജീവ സിപിഎമ്മുകാരനാണെന്നാണ്. ഏകപക്ഷീയമായി പെരുമാറുന്ന എസ്‌ഐയുടെ ഫോണ്‍കാളുകള്‍ പരിശോധിച്ചാല്‍ എസ്‌ഐയും സിപിഎം പ്രവര്‍ത്തകരും തമ്മിലുള്ള ഗൂഡബന്ധം മനസ്സിലാക്കാന്‍ സാധിക്കുമെന്നും കാര്യകാരി പറഞ്ഞു.

മാത്രമല്ല, കണ്ണപുരം മേഖലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതിനെതിരെ പരാതി എഴുതി നല്‍കിയെങ്കിലും രശീതി നല്‍കുകയോ കേസ് ചാര്‍ജ്ജ് ചെയ്യുകയോ ചെയ്തിട്ടില്ല. ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിക്കുന്നത് സമീപത്തെ സ്ഥാപനത്തിലെ സിസിടിവില്‍ പതിഞ്ഞത് എസ്‌ഐയോട് പറഞ്ഞപ്പോള്‍ നിന്റെയൊന്നും ബോര്‍ഡുകള്‍ ഇവിടെ ആവശ്യമില്ല എന്നാണ് എസ്‌ഐ പറഞ്ഞത്.

കല്യാശ്ശേരി സെന്‍ട്രലില്‍ ദാസന്‍പീടികക്കടുത്ത് താമസിക്കുന്ന ബാലസംഘം പ്രവര്‍ത്തകന്‍ വൈഷ്ണവിന്റെ കള്ളപ്പരാതിയില്‍ അന്വേഷണമൊന്നും കൂടാതെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി അന്യായമായി തടങ്കലില്‍ വെക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരനും എസ്‌ഐയും സിപിഎമ്മുകാരും ഗൂഡാലോചന നടത്തി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം കണ്ണപുരം മേഖലയില്‍ നിര്‍ത്തിവെപ്പിക്കുന്നതിന് വേണ്ടിയാണ് കളവായ കേസുകള്‍ കെട്ടിച്ചമച്ചിരിക്കുന്നത്. ആയതിനാല്‍ കണ്ണപുരം എസ്‌ഐ ബിനു മോഹനും സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണങ്ങള്‍ കണ്ണൂര്‍ എസ്പി പരിശോധിച്ച് കണ്ണപുരം എസ്‌ഐയെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ആര്‍എസ്എസ് കണ്ണപുരം താലൂക്ക് കാര്യകാരി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.