Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തിരുവോണപ്പുറം സംഭവം നടന്നില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിന്റെ പൊറോട്ടുനാടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 01:34 am IST
in Kannur

കണ്ണൂര്‍: പേരാവൂര്‍ തിരുവോണപ്പുറം സംഭവം വ്യാജമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിന്റെ പൊറോട്ടുനാടകവും ഉന്നതതല ഗൂഢാലോചനയും. മാസങ്ങള്‍ക്ക് മുമ്പ് തിരുവോണപ്പുറം കോളനിയിലെ ആദിവാസി കുട്ടികള്‍ ഭക്ഷണം കിട്ടാതെ കോളനിക്ക് സമീപമുളള ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ക്കിടയിലെ എച്ചിലിലകളില്‍ നിന്ന് ഭക്ഷണം കഴിച്ച സംഭവം വഴിതിരിച്ചുവിടാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമമാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി പ്രസംഗത്തിനിടെ തിരപവോണപ്പുറം സംഭവം സൂചിപ്പിക്കുകയും പ്രചാരണ രംഗത്ത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സംസ്ഥാനഭരണം നടത്തുന്ന യുഡിഎഫിന് സംഭവം ചര്‍ച്ച ചെയ്യപ്പെട്ടാല്‍ കനത്ത തിരിച്ചടിയായി മാറുമെന്ന തിരിച്ചറിവാണ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോളനി നിവാസികള്‍ക്ക് പണം നല്‍കിയും മറ്റും സ്വാധീനിച്ച് ഇത്തരം ഒരു സംഭവം ഇവിടെ നടത്തിട്ടില്ലെന്ന് പറയിപ്പിച്ചതിന് പിന്നിലെന്ന് തെളിയുന്നു. പേരാവൂര്‍ പഞ്ചായത്തിലെ തിരുവോണപ്പുറത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്ന മാലിന്യകൂമ്പാരത്തില്‍വന്ന് ഭക്ഷണം ശേഖരിച്ച് കഴിക്കാന്‍ അമ്പലക്കുഴി കോളനിയില്‍ നിന്നുള്ള കുട്ടികളാണ് വന്നിരുന്നത്. അരകിലോമീറ്ററോളം ദൂരം നടന്നാണ് കോളനിയില്‍ നിന്ന് കുട്ടികള്‍ സ്ഥിരമായി പഞ്ചായത്ത് വിലക്കെടുത്ത ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ വന്ന് മാലിന്യങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നത്. പേരാവൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യമാണ് ഇവിടെ തള്ളിയിരുന്നത്. സംഭവം കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ ഒന്നാം പേജില്‍ ലേഖകന്റെ പേര് വെച്ച് സംഭവം സംബന്ധിച്ച ചിത്രസഹിതം പുറത്ത് വന്നതോടെയാണ് ദാരിദ്ര്യം കാരണം മാലിന്യശേഖരത്തില്‍ നിന്നും ആദിവാസിക്കുട്ടികളുടെ ഭക്ഷണം ശേഖരിക്കല്‍ പുറംലോകമറിഞ്ഞത്. തുടര്‍ന്ന് സംഭവം വിവാദമാവുകയും സംസ്ഥാനത്തെ ആദിവാസികളുള്‍പ്പെടെയുളള പിന്നോക്ക വിഭാഗം അനുഭവിക്കുന്ന ദാരിദ്ര്യവും ദുരിതവും കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ ഒരു സംഭവം നടന്നില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിഞ്ഞ ദിവസം രാവിലെ കോണ്‍ഗ്രസ് നേതാക്കളും ചില മാധ്യമപ്രവര്‍ത്തകരും തിരുവോണപുറത്തെത്തി നിര്‍ബന്ധിച്ച് കോളനി നിവാസികളില്‍ ചിലരെ സ്വാധീനിച്ച് വാര്‍ത്ത ചിത്രീകരിച്ച് നല്‍കിയാണ് പൊറോട്ട നാടകം നടത്തിയത്. ഇത്തരത്തില്‍ ചിത്രീകരിച്ച ക്ലിപ്പുകള്‍ മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കി ഇന്നലെതന്നെ പ്രചരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിനു വേണ്ടി ചില മലയാള പത്രങ്ങളും സംഭവം നടന്നില്ലെന്ന വാര്‍ത്ത ഏറ്റുപിടിക്കുകയും ഒന്നാം പേജില്‍ അച്ച് നിരത്തുകയും ചെയ്തു. സംഭവം നടന്നിട്ടില്ലെന്ന് പറയിപ്പിക്കാന്‍ കോളനി നിവാസികളെ സ്വാധീനിക്കാന്‍ പണം നല്‍കിയതായും സൂചനയുണ്ട്.

പേരാവൂര്‍ പഞ്ചായത്തിലെ 9, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടതാണ് അമ്പലക്കുഴി കോളനി. ഇതില്‍ ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസ് അംഗവും 13ല്‍ സിപിഎം അംഗവുമാണ് ജനപ്രതിനിധി. പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞതവണ എംഎല്‍എ സിപിഎമ്മിലെ കെ.കെ.ശൈലജയായിരുന്നു. 2011ല്‍ തെരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസിലെ സണ്ണി ജോസഫാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്ന ജനമുന്നേറ്റ യാത്രക്കിടെ കുമ്മനം അടക്കമുള്ള നേതാക്കള്‍ കോളനി സന്ദര്‍ശിച്ചിരുന്നു. കോളനി നിവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജനമുന്നേറ്റ യാത്രയില്‍ പങ്കെടുത്ത ബിജെപി ദേശീയ സമിതിയംഗം ശോഭാസുരേന്ദ്രന്‍ തന്റെ സ്വര്‍ണ്ണവളകള്‍ അഴിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.