ന്യൂദല്‍ഹി: നവനിര്‍മാണ്‍ സേനയുടെ ഉത്തര്‍പ്രദേശ് ഘടകം നേതാവ് അമിത് ജാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാറിനെയും ഉമര്‍ ഖാലിദിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് നടപടി. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ നിന്നാണ് അറസ്റ്റ്.
















