തലശ്ശേരി: സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ഊരാങ്കോട്ടെ പാട്യംഗോപാലന്‍ സ്മാരക മന്ദിരത്തില്‍ നടന്ന ബോംബ് സ്‌ഫോടന കേസില്‍ ഊരാങ്കോട് ബ്രാഞ്ച് സെക്രട്ടറി എം.സി.ബാലനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ബാലനെ തലശ്ശേരി സ്‌പെഷല്‍ കോടതി 14ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10മണിയോടെയാണ് പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ച ബോംബ് നാടിനെ നടുക്കിയ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പരിക്കേറ്റ രണ്ട് സിപിഎം പ്രവര്‍ത്തകരെ രഹസ്യകേന്ദ്രത്തില്‍ ചികിത്സിക്കുകയാണെന്ന ആരോപണമുണ്ട്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.
















