കണ്ണൂര്‍: തളിപ്പറമ്പ് താലൂക്കില്‍, രാമന്തളി വില്ലേജിലുളള രാമന്തളി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിലേയ്‌ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ 26 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിച്ചിരിക്കേണ്ടതാണ്. അപേക്ഷ ഫോറം നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നോ, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കുന്നതാണ്.
















