കണ്ണൂര്‍: ജില്ലയില്‍ മണ്‍സൂണ്‍കാല കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം മെയ് 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. മണ്‍സൂണ്‍ കാലത്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുകയും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അനുസരിക്കുകയും ചെയ്യേണ്ടതാണ്. മത്സ്യബന്ധനത്തിനിടയില്‍ അപകടങ്ങള്‍ സംഭവിക്കുന്നപക്ഷം അപകടം സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍, അപകടത്തില്‍പ്പെടുന്ന യാനങ്ങളുടെ തരം, നിറം, ദിശ എന്നിവ യഥാസമയം ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളിലെയും തോണികളിലെയും തൊഴിലാളികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ യാനം ഉടമസ്ഥര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതും ആവശ്യപ്പെടുന്ന പക്ഷം ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ ബോധ്യപ്പെടുത്തേണ്ടതുമാണെന്ന് ഫിഷറീസ് അസി.ഡയറക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍: 0497 2732487, 9447141193, 9496007039.
















