കണ്ണൂര്‍: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ പുറത്തിറങ്ങിയ അഞ്ച് ജനപ്രിയ ഗാനങ്ങള്‍. അതില്‍ നിന്ന് ഇഷ്ടഗാനത്തെ തെരഞ്ഞെടുക്കാന്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ വിരലമര്‍ത്താം. വോട്ടര്‍ ബോധവല്‍ക്കരണത്തിനായി ജില്ലാഭരണകൂടവും ക്ലബ് എഫ് എമ്മും സംയുക്തമായി സംഘടിപ്പിച്ച പാട്ടിന് വോട്ട് എന്ന പരിപാടിയാണ് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് ഇഷ്ടഗാനത്തെ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്നത്. പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ പി.ബാലകിരണിനാണ് വോട്ടുചെയ്യാന്‍ ആദ്യ അവസരം ലഭിച്ചത്. കലക്ടര്‍ വോട്ട് രേഖപ്പെടുത്തിയത് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാത്തിരുന്ന് കാത്തിരുന്ന് എന്ന ഗാനത്തിന്. എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം. പതിമൂന്നാം നിയമസഭാകാലത്ത് പുറത്തിറങ്ങിയ മഴനീര്‍ത്തുള്ളികള്‍, അപ്പങ്ങളെമ്പാടും, കാത്തിരുന്നു കാത്തിരുന്നു, തുടക്കം മാംഗല്യം, ലാലീ ലാലീ തുടങ്ങിയ ഗാനങ്ങളാണ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ ഒരുക്കിയിട്ടുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്ന അതേ രീതിയിലാണ് ഇഷ്ടഗാനത്തെ വോട്ട് ചെയ്ത് തെരഞ്ഞെടുക്കേണ്ടത്. കലക്ടറേറ്റ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ എഡിഎം എച്ച് ദിനേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി.സജീവ്, ക്ലബ് എഫ്എം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനവേദിയില്‍ തന്നെ ഉദ്യോഗസ്ഥരും പൊതുജനങ്ങളുമുള്‍പ്പെടെ നിരവധി പേര്‍ വോട്ടിങ്ങില്‍ പങ്കാളികളായി. പാട്ടിന് വോട്ട് ചെയ്യാനുള്ള അവസരവുമായി പ്രചാരണ വാഹനം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തും.
















