മട്ടന്നൂര്‍: മൂന്നാംഘട്ട പര്യടനം പൂര്‍ത്തീകരിച്ചിട്ടും മട്ടന്നൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു ഏളക്കുഴി പ്രചരണരംഗത്ത് സജീവം തന്നെ, എന്‍ഡിഎയുടെ ഈ കുതിപ്പും മുന്നേറ്റവും മറ്റു മുന്നണികള്‍ക്ക് തലവേദനയായി എന്നത് യാഥാര്‍ത്ഥ്യം. പ്രചരണരംഗത്ത് മറ്റു മുന്നണികളെക്കാള്‍ മുന്നേറി മട്ടന്നൂരിന്റെ ഹൃദയങ്ങളില്‍ എന്‍ഡിഎയുടെ പ്രചരണ ശബ്ദവാഹനങ്ങള്‍ കുതിച്ചുയരുന്നത് ജനഹൃദയങ്ങളില്‍ തരംഗം സൃഷ്ട്ടിക്കുമ്പോള്‍ ഇടതു വലതു മുന്നണികളെ ആശങ്കയിലാഴ്‌ത്തുന്നു.
മട്ടന്നൂരിന്റെ തെരഞ്ഞെടുപ്പ് മുഖചിത്രം മാറ്റിയെഴുതാന്‍ തങ്ങള്‍ക്ക് സാധ്യമാവുമെന്ന ഉറച്ച നിലപാട് പുലര്‍ത്തുകയാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍. ഇന്നലെ മട്ടന്നൂര്‍ ടൗണില്‍ മുഴുവന്‍ കടകളിലും ജനകേന്ദ്രങ്ങളിലും എന്‍ഡിഎ ജനങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്ന ‘കുറ്റപത്രം’ എന്ന പുസ്തകവും വിതരണം ചെയ്തു. സി.വി.വിജയന്‍ മാസ്റ്റര്‍, ടി.എം.ബാലകൃഷ്ണന്‍, സഹദേവന്‍, കെ.അനൂപ്, എന്‍.ഇന്ദിര, എന്‍.ഷൈന, മിനി, റീന, രജീഷ് വെമ്പടി, പ്രജിത്ത് ഏളക്കുഴി, സതീശന്‍ പെരിഞ്ചേരി, സന്തോഷ് കാര, സുനില്‍ പെരിഞ്ചേരി എന്നിവര്‍ നേതൃത്വം വഹിച്ചു.
















