മുംബൈ: ഷീന ബോറ കൊലപാതകം പുത്തൻ വഴിത്തിരിവിലേക്ക്. ഷീനയെ ക്രൂരമായി കൊല്ലുന്നത് കണ്ടുവെന്ന് കോടതിയിൽ മൊഴി നൽകിയിരിക്കുകയാണ് ഇന്ദ്രാണി മുഖർജിയുടെ മുൻ ഡ്രൈവർ ശ്യാംവർ. ഷീനയെ വകവരുത്തുന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നുവെന്ന് മുംബൈ കോടതിയിലാണ് ശ്യാംവർ മൊഴി നൽകിയത്.
2012ലാണ് പ്രമുഖ ബിസിനസുകാരനായ പീറ്റർ മുഖർജിയുടെയും ഇന്ദ്രാണി മുഖർജിയുടെയും മകളായ ഷീന ബോറ കൊല്ലപ്പെടുന്നത്. തുടർന്ന് കൊലപാതകം വൻ വിവാദം സൃഷ്ടിക്കുകയും മാതപിതാക്കളായ പീറ്ററിനും ഇന്ദ്രാണിക്കുമെതിരെ അന്വോഷണം തുടങ്ങുകയും ചെയ്തു. ഇവർക്കൊപ്പം ഇന്ദ്രാണി മുഖർജിയുടെ മുൻ ഭർത്താവ് ഖന്ന ഡ്രൈവർ ശ്യാംവർ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് നടത്തിയ അന്വോഷണത്തിൽ ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ദ്രാണി, ഭർത്താവ് പീറ്റർ എന്നിവരെ 2015ൽ അറസ്റ്റ് ചെയ്തിരുന്നു. പോലീസിന്റെ ആവശ്യ പ്രകാരം ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് 17 വരെ മുംബൈ കോടതി നീട്ടി നൽകി. ശ്യാവറിന്റെ മൊഴി പ്രതികൾക്കെതിരെയുള്ള പ്രധാന തെളിവായിരിക്കുകയാണിപ്പോൾ.
















