ഗയാ: ബീഹാറിലെ ഗയയില്‍ വാഹനം മറികടക്കാന്‍ ശ്രമിച്ചതിന് യുവാവിനെ വെടിവച്ചു കൊന്ന കേസില്‍ എംഎല്‍എയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണകക്ഷിയായ ജനതാദള്‍ എംഎല്‍എയായ മനോരമ ദേവിയുടെ മകന്‍ റോക്കി യാദവാണ് പിടിയിലായത്.
ചൊവ്വാഴ്‌ച്ച വെളുപ്പിന് മൂന്നുമണിക്ക് ഗയാ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.കൊലപാതകത്തിനുപയോഗിച്ച വിദേശനിര്‍മ്മിത തോക്കും പ്രതിയുടെ പക്കല്‍ നിന്നും പിടികൂടിയിരുന്നു.
രാകേഷ് രന്‍ജന്‍ എന്ന റോക്കി ശനിയാഴ്‌ച്ച രാത്രിയാണ് ആദിത്യ സച്ച്ദേവിനെ വെടിവെച്ചു കൊന്നത്. സംഭവം നടന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന അച്ഛന്‍ ബിന്ദി യാദവിനേയും ഒരു അംഗരക്ഷകനേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സുഹൃത്തിന്റെ പിറന്നാള്‍ സത്കാരത്തില്‍ പങ്കെടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങുകയായിരുന്നു ആദിത്യ സച്ചദേവ്.
















