ന്യൂദല്‍ഹി: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്( നിറ്റ്) ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ തമിഴ്, തെലുങ്ക്, മാറാഠി, ആസാമി, ബംഗാളി, ഗുജറാത്തി തുടങ്ങിയ ഭാഷകളിലും എഴുതാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
ആവശ്യം കോടതി അംഗീകരിച്ചേക്കുമെന്നാണ് സൂചന.നിറ്റ് രണ്ടാം ഘട്ട പരീക്ഷയില്‍ ഇത് അനുവദിക്കണമെന്നാണ് ആവശ്യം.ജൂലൈ 24നാണ് രണ്ടാം ഘട്ട പരീക്ഷ.
















