രാജസ്ഥാന്‍: മണ്ണിനും മനുഷ്യനും ഞാന്‍ നന്മകള്‍ മാത്രമാണ് പകര്‍ന്നു നല്‍കുന്നതെന്ന ഓര്‍മ്മപ്പെടുത്തലുമായി രാജസ്ഥാനിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് ഗോമാതാവിന്റെ കത്ത്. അഞ്ചാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തില്‍ ഗോക്കളുടെ മഹത്വമറിയിക്കുന്ന ഈ പാഠ്യഭാഗം പക്ഷേ മാര്‍ക്കിനായി പഠിക്കേണ്ടതില്ല.
മാതൃവാത്‌സല്യത്തോടെ, ആണ്‍ പെണ്‍ മക്കള്‍ക്ക് എന്ന അഭിസംബോധനയുമായാണ് കത്ത് തുടങ്ങുന്നത്. ലളിതവും ഹൃദ്യവുമാണ് ഈ പാഠാനുബന്ധം. ഓരോ മനുഷ്യനും ഞാന്‍ ശക്തിയും ബുദ്ധിയും ദീര്‍ഘായുസ്സും ആരോഗ്യവും ആനന്ദവും അഭിവൃദ്ധിയും നല്‍കുന്നു. എന്റെ പ്രാധാന്യം മനസ്സിലാക്കി എന്നെ അമ്മയായി കാണുന്നവരെ ഞാന്‍ എന്റെ സന്തതിയായി കരുതുന്നു. ഇങ്ങനെ തുടങ്ങുന്ന വിവരണത്തില്‍ ഗോക്കള്‍ സമൂഹത്തിനു നല്‍കുന്ന സംഭാവനകളും വ്യക്തമാക്കുന്നുണ്ട്.
പാലായും വെണ്ണയായും നെയ്യായും നിങ്ങള്‍ക്കു ഞാന്‍ ജീവാമൃതമാണ് പ്രദാനം ചെയ്യുന്നത്. ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും മരുന്നും വളവും കീടനാശിനികളും ഉത്പാദിപ്പിക്കുന്നു. എന്റെ സന്തതിയായ കാള നി്ങ്ങളെ കൃഷിയില്‍ സഹായിക്കുന്നു. ശ്വാസോച്ഛാസത്തിലൂടെ ഞാന്‍ അന്തരീക്ഷത്തെയും ശുദ്ധീകരിക്കുന്നു.
കുട്ടികള്‍ക്ക് വെറും വായനയ്‌ക്കായി തയ്യാറാക്കിയ ഗോമാതാവിന്റെ കത്ത് ഗോക്കള്‍ സമൂഹത്തിനു നല്‍കുന്ന നേട്ടങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയാണെന്ന് രാജസ്ഥാന്‍ പശു സംരക്ഷണ വകുപ്പു മന്ത്രി ഓട്ടാറാം ദേവാസി പറഞ്ഞു. രാജ്യത്ത് ഗോക്കള്‍ക്കായി ഒരു മന്ത്രാലയം രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍.
















