Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചിന്തിപ്പിച്ചും ചിരിപ്പിച്ചും മലയാളത്തില്‍ പ്രസംഗിച്ചും സിപിഎം-കോണ്‍ഗ്രസ് ബാന്ധവത്തെ പരിഹസിച്ചും പ്രധാനമന്ത്രി : ഒഴുകിയെത്തിയത് ആയിര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 07:50 pm IST
in Kannur

ങ്ങള്‍

കാസര്‍ഗോഡ്: ഭാഷാ സംഗമഭൂമിയായ കാസര്‍ഗോട് ഇന്നലെ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലി ചരിത്രസംഭവമായി. ലോകം മുഴുവന്‍ ആദരിക്കുന്ന, ഇന്ത്യയുടെ യശസ്സ് കേവലം രണ്ടു വര്‍ഷത്തെ രാജ്യഭരണം കൊണ്ട് ലോകത്താകമാനം ഉയര്‍ത്തിയ പ്രധാനമന്ത്രിയുടെ, 60 വര്‍ഷക്കാലം കേരളം ഭരിച്ച് മുടിച്ച ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ചു കൊണ്ടുളള പ്രസംഗവും മലയാളത്തിലുളള അഭിസംബോധനയും വോട്ടഭ്യര്‍ത്ഥനയും കൊണ്ടും വന്‍ ജനസാന്നിധ്യത്താലുമാണ് എന്‍ഡിഎയുടെ ഇന്നലെ നടന്ന റാലി ചരിത്രസംഭവമായി മാറിയത്. അതിരാവിലെ മുതല്‍ സ്റ്റേഡിയത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. പ്രധാനമന്ത്രി വേദിയിലെത്തുമ്പോഴേക്കും സ്റ്റേഡിയം പൂര്‍ണ്ണമായും നിറഞ്ഞിരുന്നു. ആളുകള്‍ സ്റ്റേഡിയത്തിന് സമീപമുളള ഉയര്‍ന്ന സ്ഥലങ്ങളിലും വൃക്ഷത്തലപ്പുകളിലും ജനം ഇരുപ്പുറപ്പിച്ചു. നിരവധി പേര്‍ക്ക് സ്റ്റേഡിയത്തിനകത്ത് കടക്കാനാവാതെ പുറത്തു നില്‍ക്കേണ്ടിവന്നു. 10.15 ഓടെ വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും മലയാളത്തില്‍ പ്രസംഗിച്ചും സിപിഎം-കോണ്‍ഗ്രസ് ബാന്ധവത്തെ പരിഹസിച്ചും കോണ്‍ഗ്രസിന്റെ അഴിമതി രാഷ്‌ട്രീയത്തെ ക്കുറിച്ചും തന്റെ സ്വത്വസിദ്ധമായ ശൈലിയില്‍ പ്രസംഗം തുടര്‍ന്നപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം മുദ്രാവാക്യം വിളികളാലും മറ്റും പലപ്പോഴും അണപൊട്ടി. ഹര്‍ഷാരവങ്ങളോടെയാണ് പ്രസംഗത്തെ ജനങ്ങള്‍ പ്രസംഗത്തെ എതിരേറ്റത്.

മലയാളത്തില്‍ തുടങ്ങി മലയാളത്തിലവസാനിച്ച തന്റെ പ്രസംഗത്തിനിടയില്‍ സപ്തഭാഷാ സംഗമഭൂമിയായ കാസര്‍ഗോഡിന്റെ പ്രത്യേകത കണക്കിലെടുത്ത് ഇടക്ക് കന്നഡയിലും സംസാരിച്ചു. സപ്തഭാഷാ സംഗമഭൂമിയിലെ നല്ലവരായ നാട്ടുകാര്‍ക്ക് നമസ്‌ക്കാരം എന്ന് പറഞ്ഞ് പ്രസംഗം ആരംഭിച്ച മോദി ‘ദൈവത്തിന്റെ സ്വന്തം നാട്ടുകാരെ നിങ്ങള്‍ക്ക് നമസ്‌ക്കാരമെന്നും’ ‘അദൈ്വതം ജനിച്ച നാട്ടില്‍ ആദിശങ്കരനും ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും മന്നത്തുപത്മനാഭനും ജനിച്ച നാട്ടിലെ നിങ്ങള്‍ക്കെന്റെ നമസ്‌ക്കാരമെന്നും’ പറഞ്ഞപ്പോള്‍ സമ്മേളന നഗരിയിലെ ജനങ്ങളൊന്നാകെ കരഘോഷം മുഴക്കി എതിരേറ്റു.

തുടര്‍ന്ന് അദ്ദേഹം സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും പരിഹസിക്കുകയും കണക്കറ്റ് കുറ്റപ്പെടുത്തുകയും ചെയ്തു. ബംഗാളില്‍ ദോസ്തുക്കളായ ഇരുവരും കേരളത്തില്‍ ഗുസ്തികളിക്കുകയാണെന്ന് ഭാവപ്രകടനങ്ങളോടെ മോദി പറഞ്ഞപ്പോള്‍ ജനാവലി ഒന്നാകെ കരഘോഷം മുഴക്കി. താന്‍ നേരത്തേയും കേരളത്തിലും കാസര്‍ഗോഡും വന്നിട്ടുണ്ടെങ്കിലും അന്നെല്ലാം ഗ്രൗണ്ടിന്റെ ഒരുമൂലയില്‍ എണ്ണിയാല്‍ തീരുന്ന ആളുകള്‍ മാത്രമാണ് പരിപാടികളില്‍ സംബന്ധിക്കാറെന്നും എന്നാല്‍ ഇന്ന് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരിക്കുന്നത് കാണുമ്പോള്‍ അത് കേരളം മാറിക്കൊണ്ടിരിക്കുന്നതിന് വ്യക്തമായ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗത്തിന്റെ അവസാനം മലയാളത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. സമൃദ്ധ കേരളം, സുരക്ഷിത കേരളം, സ്വച്ഛ കേരളം, അഴിമതി രഹിത കേരളം സൃഷ്ടിക്കാന്‍, സമ്പൂര്‍ണ്ണ മാറ്റത്തിനു വേണ്ടി ,നമുക്ക് വേണ്ടി,നാളേക്കു വേണ്ടി എന്‍ഡിഎക്കൊപ്പം നില്‍ക്കണമെന്ന് മലയാളത്തിലഭ്യര്‍ത്ഥന നടത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.