തിരുവനന്തപുരം: മഹിളാമോര്‍ച്ചയും ബിജെപിയും ശ്രീകണ്‌ഠേശ്വരത്തത്ത് സംഘടിപ്പിച്ച വനിതാസംഗമത്തില്‍ ശ്രീശാന്തും കുടുംബവും ശ്രദ്ധേയസാന്നിദ്ധ്യമായി. അമ്മമാരും സഹോദരിമാരുമടമടങ്ങുന്ന ഈ വേദിയില്‍ നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് വനിതാസംഗമം ഉദ്്ഘാടനം ചെയതുകൊണ്ട് ശ്രീശാന്ത് പറഞ്ഞു.
തിരുവനന്തപുരം മണ്ഡലത്തിനിന്നു മാത്രം 10 കൗണ്‍സിലര്‍മാരെയാണ് തെരഞ്ഞെടുത്തത്. ഈ പത്തുപേര്‍മാത്രം വിചാരിച്ചാല്‍ വിജയം സുനിശ്ചിതമാണ്. അമ്മമാരുടെ അനുഗ്രഹമില്ലാതെ ഒരു കുട്ടിയും വിജയത്തിലെത്തില്ല. അമ്മമാര്‍ പറയുന്നവര്‍ക്ക് മക്കള്‍ വോട്ടുചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. അതിനാല്‍ നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും എനിക്കുണ്ടാകണം. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കാലഘട്ടത്തില്‍ ജീവിക്കാനായത് ഭാഗ്യമാണെന്നും ശ്രീശാന്ത് പറഞ്ഞു. അമ്മ എന്ന സത്യം പോലെ ബിജെപിയും സത്യത്തില്‍ അധിഷ്ഠിതമായ പാര്‍ട്ടിയാണ്. തിരുവനന്തപുരം നഗരത്തെ ലോകത്തിലെ എറ്റവും വലിയ നഗരമാക്കി മാറ്റുമെന്ന് അദ്ദേഹം അമ്മമാര്‍ക്ക് ഉറപ്പുനല്‍കി. കേണല്‍ ആര്‍.ജി. നായര്‍, തിരുവനന്തപുരം മണ്ഡത്തിലെ കൗണ്‍സിലര്‍മാര്‍ എന്നിവരും സംഗമത്തില്‍ പങ്കെടുത്തു.
















