കൊച്ചി: മൂല്യവര്‍ദ്ധിത സുഗന്ധവ്യഞ്ജന ഉത്പന്ന നിര്‍മാതാക്കളായ സിന്തൈറ്റ് സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗില്‍ ലേക്ക് ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായി. സിന്തൈറ്റിന്റെ സുഗന്ധവ്യഞ്ജന വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സ്‌പൈസ് സൂപ്പര്‍ കിങ്‌സും, റിവൈയ്‌റ, റമദ എന്നിവയുടെ നേതൃത്വത്തിലുള്ള ലേക്ക് ബ്ലാസ്റ്റേഴ്‌സും തമ്മിലായിരുന്നു ഫൈനല്‍.
ചെയര്‍മാന്‍ സി.വി. ജേക്കബ് ലേക്ക് ബ്ലാസ്റ്റേഴ്‌സിന് എവര്‍ റോളിങ് ട്രോഫി സമ്മാനിച്ചു. ലിന്‍സണ്‍ ഡേവിസ് മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടു. റോബിന്‍ ജോസഫാണ് മികച്ച ബാറ്റ്‌സ്മാന്‍. ജോബില്‍ ടി. ജോര്‍ജ്് ഫീല്‍ഡര്‍. എം. തെന്നരശു മാന്‍ ഓഫ് ദ ടൂര്‍ണമെന്റായി. മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് പോള്‍, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ്, സിന്തൈറ്റ് ഡയറക്ടര്‍ അജു ജേക്കബ്, സെന്റ് പീറ്റേഴ്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. തമ്പി ഏബ്രഹാം എന്നിവര്‍ ഫൈനല്‍ കാണാനെത്തിയിരുന്നു.
കോര്‍പ്പറേറ്റ് എച്ച്ആര്‍ & ട്രെയിനിങ് ഹെഡ് എം.ആര്‍. രാജേഷ്‌കുമാര്‍ എസ്‌സിഎലിനേക്കുറിച്ച് ആമുഖം നല്‍കി. അജു ജേക്കബ്, ഡോ. വിജു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ക്രിക്കറ്റിനുവേണ്ടിയുള്ള പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ക്രിക്ക്എച്ച്ക്യൂ ഉപയോഗിച്ചാണ് സ്‌കോര്‍ രേഖപ്പെടുത്തിയത്. വിവിധ ടീമുകള്‍ തമ്മില്‍ സംഘബോധവും ഒരുമയും ഉണ്ടാക്കുന്നതിനുള്ള മനുഷ്യവിഭവശേഷി ഉദ്യമം എന്ന നിലയിലാണ് സിന്തൈറ്റിനു കീഴിലുള്ള വിവിധ കമ്പനികള്‍ക്കായി ക്രിക്കറ്റ് ലീഗ് മത്സരം സംഘടിപ്പിച്ചത്.
















