മുണ്ടയാട്: താഴെമുണ്ടയാട് വിവേകാനന്ദ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ എന്‍ഡിഎ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചണാര്‍ത്ഥം കുടുംബസംഗമവും എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. ശേഖര്‍ജി ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. ശശിധരന്‍ അധ്യക്ഷത വഹിച്ചു. എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, ഒ.എം.സജിത്ത് എന്നിവര്‍ സംസാരിച്ചു. മനോജ് കുമാര്‍ സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു.
















