കണ്ണൂര്‍: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ പരാതിപറയാന്‍ ഡിപ്പോയിലെത്തിയ യാത്രക്കാരനെ ജീവനക്കാര്‍ വളഞ്ഞിട്ട്മര്‍ദിച്ച സംഭവത്തില്‍ പോലീസ്‌കേസെടുത്തു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ കണ്ണൂരിലെ സുജന്‍ കടമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ മനോജിന്റെ നേതൃത്വത്തില്‍ അഞ്ച്‌പേര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ശനിയാഴ്ച രാവിലെ തലശേരിയില്‍നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസിബസ് സേ്റ്റഡിയംവഴി വളഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. സുജന്‍ പരാതിനല്‍കിയതിനെ തുടര്‍ന്നാണ്‌പോലീസ് ഇടപെട്ടതെന്ന് ആരോപിച്ച് ശനിയാഴ്ച ജീവനക്കാര്‍ സുജനെ‘ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് പരാതിനല്‍കാന്‍ ഡിപ്പോയില്‍ എത്തിയപ്പോഴായിരുന്നു മര്‍ദ്ദനമെന്ന് സുജന്‍പറഞ്ഞു.
















