Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം ചെയ്താല്‍ കേസെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 09:17 pm IST
inWayanad

കല്‍പ്പറ്റ : വോട്ടെടുപ്പിനെ സ്വാധീനിക്കാന്‍ വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം ചെയ്താല്‍ തെരഞ്ഞെടുപ്പ് നിയമ പ്രകാരം കേസെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ മുന്നറിയിപ്പ് നല്‍കി. ആദിവാസി കോളനികളില്‍ മദ്യം വിതരണം ചെയ്താല്‍ പട്ടികവിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം കൂടി ഉള്‍പ്പെടുത്തിയാകും കേസെടുക്കുക. തെരഞ്ഞെടുപ്പ് പ്രമാണിച്ച് കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളിലൂടെ മദ്യമൊഴുക്കിന് സാധ്യതയുണ്ടെന്ന് ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെയും പ്രതിനിധികളുടെയും യോഗത്തില്‍ അഭിപ്രായമുയര്‍ന്നപ്പോഴായിരുന്നു കളക്ടറുടെ മുന്നറിയിപ്പ്. മദ്യ വിതരണം നടക്കുന്നതായി പരാതിയുയര്‍ന്ന രണ്ട് പഞ്ചായത്തുകളില്‍ ഫഌയിംഗ് സ്‌ക്വാഡ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. വോട്ടെടുപ്പിന് മുമ്പത്തെ ഒരാഴ്ച ഫഌയിംഗ് സ്‌ക്വാഡുകള്‍ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വോട്ടെടുപ്പ് വേളയില്‍ മദ്യം വിതരണം ചെയ്യുന്നത് ജില്ലയിലെ പ്രധാന പ്രശ്‌നമാണ്. സംസ്ഥാനത്ത് വ്യാജ മദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ വ്യാജ മദ്യ നിര്‍മ്മാണം, അനധികൃത മദ്യ വില്‍പ്പന എന്നിവയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ജില്ലാ കളക്ടറെയാ, ജില്ലാ പോലീസ് മേധാവിയേയോ നേരിട്ട് അറിയിക്കാം.

ജില്ലയില്‍ ഇതുവരെ രേഖകളില്ലാതെ കടത്തിയ 1.4 കോടി രൂപ പിടിച്ചെടുത്തതായും കളക്ടര്‍ അറിയിച്ചു. ഇതില്‍ 97 ലക്ഷം രൂപ ആദായ നികുതി വകുപ്പിന് കൈമാറി. ഗുഡ്ക, പുകയില, പാന്‍മസാല എന്നിവയും പിടിച്ചെടുത്തു.

വയനാടിന്റെ പ്രകൃതി ഭംഗി നശിപ്പിക്കുന്ന വിധത്തില്‍ പാറക്കെട്ടുകളും മലകളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കളക്ടര്‍ അറിയിച്ചു. മരങ്ങളില്‍ ആണിയടിക്കരുത്. റോഡില്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും വോട്ടഭ്യര്‍ത്ഥനയും എഴുതി ഗതാഗതത്തിന് തടസ്സമുണ്ടാക്കി അപകടം വിളിച്ച് വരുത്തരുത്.

അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് പ്രവണതയ്‌ക്ക് തടയിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം രൂപവത്കരിച്ച എം.സി.എം.സി കമ്മിറ്റി കര്‍ശന നിരീക്ഷണം നടത്തുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിനും ബള്‍ക്ക് എസ്.എം.എസ് അയക്കാനും എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. പ്രിന്ററുടെയും പബ്ലിഷറുടെയും പേരില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പോസ്റ്ററുകള്‍, ലഘു ലേഖകള്‍ എന്നിവ അച്ചടിച്ചതായി പരാതി ലഭിച്ചാല്‍ 1951 ലെ ജന പ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് പ്രകാരം നടപടി എടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇത്തവണ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്യുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ്പില്‍ ബാക്കി വരുന്നവ വോട്ടെടുപ്പിന് അഞ്ച് ദിവസം മുമ്പ് തഹസില്‍ദാര്‍ക്ക് തിരിച്ചേല്‍പ്പിക്കും. പോളിങ്ങ് ദിവസം വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്യില്ല. ബി.എല്‍.ഒമാര്‍ രാഷ്‌ട്രീയ പ്രചാരണം നടത്തുന്നതായി തെളിവു സഹിതം പരാതി നല്‍കിയാല്‍ കര്‍ശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അറിയിച്ചു. ഇത്തവണ വോട്ടിങ്ങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ കൂടി ഉണ്ടാകും. ഇതിനായി തയ്യാറാക്കിയ ഫോട്ടോ ബന്ധപ്പെട്ട വരണാധികാരികള്‍ അവരുടെ ഓഫീസിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. വ്യക്തത കുറവോ പരാതിയോ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ.അബ്ദുല്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ സുഭാശിഷ് മൈത്ര, പോലീസ് നിരീക്ഷകന്‍ ഡോ. പി.വി.കൃഷ്ണപ്രസാദ് എന്നിവര്‍ സംബന്ധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എതിരാളികളെ വിമര്‍ശിക്കുന്നത് വസ്തുനിഷ്ഠമായിരിക്കണമെന്നും പൊതു നിരീക്ഷകന്‍ സുഭാശിഷ് മൈത്ര അഭിപ്രായപ്പെട്ടു. ഏതെങ്കിലും ജാതിയുടെയോ സമുദായത്തിന്റെയോ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഒന്നും പ്രചാരണം നടത്തരുത്. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുത്. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യം പണം എന്നിവ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെയോ ജില്ലാ കളക്ടറെയോ അറിയിക്കണമെന്ന് പോലീസ് നിരീക്ഷകന്‍ ഡോ. പി.വി. കൃഷ്ണപ്രസാദ് പറഞ്ഞു. മാവോയിസ്റ്റ് ബാധിത പ്രദേശം എന്ന നിലയിലാണ് വയനാടിനെ പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ 25 പോളിങ്ങ് സ്റ്റേഷനുകള്‍ മാവോയിസ്റ്റ് ഭീഷണിയുള്ളവയാണ്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ മൂന്ന് മണ്ഡലങ്ങളിലെ ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷനും നടത്തി. ഇലക്ഷന്‍ കമ്മീഷന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഓരോ ബൂത്തിലേക്കും ഏത് വോട്ടിങ്ങ് മെഷീനാണ് ഉപയോഗിക്കേണ്ടത് എന്ന പട്ടിക തയ്യാറാക്കുന്നതാണ് റാന്‍ഡമൈസേഷന്‍. വിവിധ സ്ഥാനാര്‍ത്ഥികളുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചെലവ് കമ്മീഷന്‍ നിരീക്ഷകരുടെ കണക്കുമായി ഒത്തുനോക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തി. തുടര്‍ന്ന് കളക്ടറുടെ ചേമ്പറില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും ചേര്‍ന്നു.

യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.അബ്ദുല്‍ നജീബ്, മാനന്തവാടി മണ്ഡലം വരണാധികാരി സബ്കളക്ടര്‍ ശീറാം സാംബശിവ റാവു, സുല്‍ത്താന്‍ ബത്തേരി മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ സി.എം. ഗോപിനാഥന്‍, കല്‍പ്പറ്റ മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ വി. രാമചന്ദ്രന്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ.എം. രാജന്‍, സ്ഥാനാര്‍ത്ഥികള്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.