മൂവാറ്റുപുഴ: കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ഇന്ന് നടക്കുന്ന കലാശ പോരാട്ടത്തില്‍ എസ്ബിടി തിരുവനന്തപുരം, സെന്‍ട്രല്‍ എക്‌സൈസ് കൊച്ചിയെ നേരിടും.
ഇന്നലെ നടന്ന രണ്ടാം സെമിഫൈനലില്‍ എസ്ബിടി മറുപടിയില്ലാത്ത ഒറു ഗോളിന് ഏജീസ് ഓഫീസ് തിരുവനന്തപുരത്തിനെ തോല്‍പ്പിച്ചു. ഒന്നാം പകുതിയുടെ 30ാം മിനിറ്റില്‍ മുന്‍ സന്തോഷ് ട്രോഫി താരം ഉസ്മാന്‍ സ്‌കോറര്‍. പരുക്കനായി മാറിയ രണ്ടാം പകുതിയില്‍ എസ്ബിടിയുടെ സീസണ്‍, രാഹുല്‍ എന്നിവര്‍ക്കും ഏജീസിന്റെ ജിപ്‌സണും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തേക്കു പോകേണ്ടി വന്നു.
















