Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പാക്കം സ്രാമ്പി നവീകരണം പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 09:26 pm IST
inWayanad

പുല്‍പള്ളി : ബ്രിട്ടീഷ് വാഴ്ചയുടെ സ്മാരകമായ പാക്കം വലിയമല സ്രാമ്പി നവീകരണ പദ്ധതി പെരുവഴിയില്‍. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് കോടിരൂപ അടങ്കലില്‍ വര്‍ഷങ്ങള്‍ മുന്‍പ് ആസൂത്രണം ചെയ്ത സ്രാമ്പി പുനര്‍നിര്‍മാണം തുടങ്ങിയതുപോലുമില്ല. 2013 ജനുവരി ഒന്നിന് അന്നത്തെ വനംമന്ത്രി കെ.ബി.ഗണേഷ്‌കുമാറാണ് സ്രാമ്പി നവീകരണം ഉള്‍പ്പെടുന്ന കുറുവ ഇക്കോ ടൂറിസം പ്രൊജക്ടിന്റെ ശിലാസ്ഥാപനം നടത്തിയത്.

കേരള വനം വികസനകോര്‍പറേഷനാണ് പാക്കം സ്രാമ്പി പുനര്‍നിര്‍മാണ പദ്ധതി വിഭാവനം ചെയ്തത്. വനം-വന്യജീവിവകുപ്പ് ഇതിനുഅംഗീകാരം നല്‍കുകയായിരുന്നു. എന്നാല്‍ കാര്യത്തോടടുത്തപ്പോള്‍ വനംവികസന കോര്‍പറേഷന്‍ കാലുമാറി. വരവും ചെലവും പൊരുത്തപ്പെടില്ലെന്ന സാധ്യതാപഠനഫലം ചൂണ്ടിക്കാട്ടിയായിരുന്നു പ്രൊജക്ടില്‍നിന്നു കോര്‍പറേഷന്റെ പി്ന്മാറ്റം. വനം-വന്യജീവി വകുപ്പ് നിര്‍മാണത്തിനു അനുവദിച്ച ഫണ്ടും കോര്‍പറേഷന്‍ തിരിച്ചടച്ചു. ഇതോടെ ചാരംമൂടിയ പദ്ധതി തട്ടിക്കുടഞ്ഞ് നിര്‍മാണം നേരിട്ടോ മറ്റ് ഏജന്‍സികള്‍ മുഖേനയോ നടത്താന്‍ വനം-വന്യജീവി വകുപ്പ് ശുഷ്‌കാന്തി കാട്ടുന്നുമില്ല.

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റെയ്ഞ്ചില്‍പ്പെട്ട വലിയമലയില്‍ പുല്‍പള്ളി-മാനന്തവാടി റോഡരികിലാണ് സ്രാമ്പി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തേക്കും ഓടും മാത്രം ഉപയോഗിച്ച് നിര്‍മിച്ച ഇരുനില മന്ദിരമാണ് ഇത്. ബ്രിട്ടീഷ് വനപാലകരുടെ ഇടത്താവളങ്ങളില്‍ ഒന്നായിരുന്നു സ്രാമ്പി. വിശാലമായ മുറികളും വരാന്തയും അടുക്കളയും കുളിമുറിയും ഉള്‍പ്പെടുന്നതായിരുന്നു ഈ മന്ദിരം. സമാനരീതിയിലുള്ള നിര്‍മിതികള്‍ വയനാട്ടിലെ ബേഗൂര്‍, തോല്‍പ്പെട്ടി, മുത്തങ്ങ എന്നിവിടങ്ങളിലും ബ്രിട്ടീഷുകാര്‍ നടത്തിയിരുന്നു. വയനാട്ടിലുള്ള സ്രാമ്പികളില്‍ എറ്റവും വലുതാണ് വലിയമലയിലേത്. ആനകുത്തിയാല്‍ മറിയാത്ത വിധത്തില്‍ സ്ഥാപിച്ച കൂറ്റന്‍ മരത്തൂണുകള്‍ക്ക് മുകളിലാണ് സ്രാമ്പികളുടെ മേല്‍ക്കൂരയും അനുബന്ധ നിര്‍മാണങ്ങളും.

വൈദേശിക ഭരണം അവസാനിച്ചതിന് പിന്നാലെ പാക്കം സ്രാമ്പി ഉപേക്ഷിക്കപ്പെട്ട നിലയിലായി. കേരള സംസ്ഥാനം നിലവില്‍ വന്നതിനുശേഷവും സ്രാമ്പിയുടെ സംരക്ഷണത്തിന് വനത്തിന്റെ ഭരണച്ചുമതലയുള്ളവര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല. കാലപ്രയാണത്തില്‍ സ്രാമ്പിയിലെ ഉരുപ്പടികള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി. മന്ദിരത്തിന്റെ വാതിലുകളും മുറികള്‍ തിരിക്കാന്‍ ഉപയോഗിച്ചിരുന്ന പലകകളും ആരൊക്കെയോ കട്ടുകടത്തി. പഴക്കംകൂടിയായപ്പോള്‍ സ്രാമ്പി പേക്കോലമായി. മന്ദിരത്തില്‍ അവശേഷിക്കുന്ന ഉരുപ്പടികളുടെമോഷണം തടയുന്നതിനു വളരെ വൈകിയാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. നിലവില്‍ സ്രാമ്പി പരിസരത്ത് കാവല്‍പ്പുരയും നോട്ടക്കാരനുമുണ്ട്.

തെന്നിന്ത്യയിലെ പ്രസിദ്ധ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കുറുവ ദ്വീപ് സമൂഹത്തിലേക്ക് പാക്കം വലിയമലയില്‍ നിന്ന് ഏകദേശം നാല് കിലോമീറ്ററാണ് ദൂരം. ദിവസവും നിരവധി സഞ്ചാരികളാണ് കുറുവ ദ്വീപില്‍ വന്നുപോകുന്നത്. ഇക്കാര്യവും കണക്കിലെടുത്താണ് പാക്കം സ്രാമ്പി പുനര്‍നിര്‍മിക്കാന്‍ വനം വികസന കോര്‍പറേഷന്‍ പദ്ധതിയിട്ടത്.

സ്രാമ്പി പരിസരത്ത് സ്വീകരണ കേന്ദ്രം, പരമ്പരാഗത രീതിയിലുള്ള എട്ട് കുടില്‍, ഭക്ഷണശാല, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഉദ്യാനം തുടങ്ങിയവയും ആസൂത്രണം ചെയ്തിരുന്നു. വനത്തില്‍ പുല്‍മേടിനു മധ്യത്തിലാണ് സ്രാമ്പി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.