തൊടുപുഴ: വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലു വരി പാതയില്‍ പിക്ക് അപ്പ് ജീപ്പിനു പിന്നില്‍ ജീപ്പിടിച്ച് ഒരാള്‍ക്ക് പരിക്ക്, ഇടിയുടെ ആഘാതത്തില്‍ കട തകര്‍ന്നു. കടയക്ക് 80,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പാലക്കാട് സ്വദേശി അരവിന്ദാക്ഷനാണ് പരിക്കേറ്റത്. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് നിയന്ത്രണം വിട്ട ജീപ്പ് ഉത്രം റെസിഡന്‍സിയക്ക് സമീപത്ത് അപകടത്തില്‍പെട്ടത്. സമീപത്ത ഐസ്‌ക്രീം കടയില്‍ സാധനം ഇറക്കുന്നതിനിടെയാണ് പിക്ക് ഡ്രൈവര്‍ അരവിന്ദാക്ഷനു പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീഴുകയായിരുന്നു. സമീപത്തെ ഡിജിറ്റല്‍ ഡിവൈസ് എന്ന കടയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. കടയുടെ ചില്ലും വില്‍പ്പനയ്‌ക്കായി വച്ചിരുന്ന ഇന്‍വേരട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്. ഇലഞ്ഞി സ്വദേശിയുടെതാണ് അപകടത്തില്‍പ്പെട്ട ജീപ്പ്. വിദ്യാര്‍ത്ഥികളാണ് വണ്ടി ഓടിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.വിദ്യാര്‍ത്ഥികളുടെ അശ്രദ്ധമായ ഡ്രൈവിങാണ് അപകടത്തിന് കാരണമെന്ന് കടയുടമ പറഞ്ഞു.
















