പൂനെ: രണ്ട് മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ അഭാവം നികത്താന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖവാജയുമായി പൂനെ സൂപ്പര്‍ജയന്റ്‌സ് കരാറിലെത്തി. കാലിനു പരിക്കേറ്റ് ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണും, കൈവിരലിനു പൊട്ടലേറ്റ് ദക്ഷിണാഫ്രിക്കന്‍ താരം ഹാഫെ ഡ്യുപ്ലെസിസും മടങ്ങിയതാണ് പൂനെയ്‌ക്കു തിരിച്ചടിയായത്.
ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗ് കഴിഞ്ഞ സീസണില്‍ കൂടുതല്‍ റണ്‍ നേടിയ താരമാണ് ഖവാജ. 2015-16ല്‍ എല്ലാ ഫോര്‍മാറ്റിലുമായി 15 രാജ്യാന്തര മത്സരങ്ങളില്‍ 1,006 റണ്‍സ് നേടി താരം. ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കായി കൂടുതല്‍ റണ്‍ നേടിയതും ഇദ്ദേഹം, 143 റണ്‍സ്.
















