ഇരിട്ടി: കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് ഇടനല്‍കിയ പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രിയെ എത്തിക്കാനും ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട പ്രശ്നങ്ങളും പ്രതിസന്ധികളും, ആശങ്കയും നേരിട്ട് അദ്ദേഹത്തെ ധരിപ്പിക്കാനുമുള്ള ശ്രമം എന്‍ഡിഎ നേതാക്കള്‍ ആരംഭിച്ചു. കൊട്ടിയൂര്‍, ആറളം, വില്ലേജുകളെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നു വന്‍ പ്രക്ഷോഭമാണ് ഈ മേഖലയില്‍ രൂപപ്പെട്ടിരുന്നത്. ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട വികാര വിക്ഷോഭങ്ങളുടെ ഭാഗമായി പോലീസ്, ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റ്കളുടെതടക്കം നിരവധി വാഹനങ്ങള്‍ ജനങ്ങള്‍ അഗ്നിക്കിരയാക്കുകയും ബന്ദ് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വികാരിമാര്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ പേരില്‍ കേസുകളും നിലനില്‍ക്കുണ്ട് .
നിലവില്‍ കൊട്ടിയൂര്‍, ആറളം തദ്ദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും മുന്‍ കേന്ദ്ര മന്ത്രി സഭയും വേണ്ടത്ര സഹായകരമായ നടപടികള്‍ സ്വീകരിക്കാത്തതുവഴി ശക്തമായ പ്രതിഷേധങ്ങള്‍ ഈ മേഖലയില്‍ നില നില്‍ക്കുന്നുണ്ട്. സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ക്രിമിനല്‍ കേസ്സുകള്‍ പിന്‍വലിക്കാത്തതും മണ്ഡലത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേകറെ മണ്ഡലത്തില്‍ എത്തിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിനായി വിഷയം വ്യക്തമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത കേളകം സ്വദേശി കൂടിയായ എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ടും പൂര്‍ണ്ണമായും രംഗത്തുണ്ട്. കേന്ദ്ര പരിതസ്ഥിതി മന്ത്രി ഇവിടെ എത്തുന്നതോടെ ഈ മേഖലയില്‍ കസ്തൂരി രംഗന് വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആശങ്കക്ക് വ്യക്തമായ ഒരു പരിഹാരം കാണാനാകും എന്ന് തന്നെയാണ് എന്‍ഡിഎ വിശ്വസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: