കണ്ണൂര്‍: ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുമായി സ്നേഹസംവാദത്തിനെത്തുന്നു. മാനുഷികമൂല്യങ്ങളും ധര്‍മ്മവും എന്ന വിഷയത്തെ മുന്‍നിര്‍ത്തിയാണ് സ്നേഹസംവാദം നടക്കുന്നത്. ആത്മീയ ഉള്‍ക്കാഴ്ച പകരുന്ന തരത്തിലും സൗഹാര്‍ദ്ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന വിധത്തിലുമാണ് സ്നേഹസംവാദം. 28 ന് രാവിലെ 11 മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ സ്വാമി ജയിലിലെ അന്തേവാസികളുമായി സംസാരിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന നവജ്യോതിശ്രീ കരുണാകരഗുരു ജീവചരിത്രസംഗ്രഹം എന്ന പുസ്തകം സ്നേഹസംവാദത്തോടനുബന്ധിച്ച് സൗജന്യമായി വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: