മട്ടന്നൂര്‍: ബലിദാനികളുടെ ധീരസ്മരണകള്‍ രാഷ്ട്രനവനിര്മ്മാണപ്രവര്ത്തനങ്ങള്ക്ക് ഓരോ സ്വയംസേവകര്‍ക്കും പ്രേരണയാകുമെന്ന് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ് പറഞ്ഞു. ആശയപരമായും സാംസ്കാരികപരമായും തകര്‍ന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേവലം രാഷ്ട്രീയാടിത്തറ ഉപയോഗിച്ചാണ് ഇന്നും കേരളത്തില്‍ പിടിച്ചുനില്‍ക്കുന്നത്. ഹൈന്ദവ ആഘോഷങ്ങള്‍ എല്ലാം ഏറ്റെടുത്തുകൊണ്ട് വികലമായിട്ടാണെങ്കിലും പാര്‍ട്ടി പരിപാടികളാക്കുന്നത് പിടിച്ചുനില്‍ക്കാനുള്ള അവസാനത്തെ കച്ചിത്തുരുമ്പ് എന്ന അവസ്ഥയിലാണ്. ലോകത്ത് എല്ലായിടത്തും സംഭവിച്ചതിനു സമാനമായി കമ്മ്യൂണിസത്തിന്റെ തകര്‍ച്ച കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ ആക്രമണത്തിന്റെ പ്രത്യയശാസ്ത്രം ഏതാനും വര്‍ഷങ്ങള്‍ക്കകം പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാളാന്തോട് സ്വര്‍ഗ്ഗീയ സജിത്ത്കുമാര്‍ ബലിദാനദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കാളാന്തോടിലെ സജിത്കുമാറിനെ 2009 ഏപ്രില്‍ 27 നായിരുന്നു സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊന്നത്. പാര്‍ട്ടി ചെങ്കോട്ടയായിരുന്ന ഈ പ്രദേശത്ത് സംഘപ്രവര്‍ത്തനം സജീവമായപ്പോഴാണ് സിപിഎം ഈ നിഷ്ടൂര കൊലപാതകം നടത്തിയത്.
കാലത്ത് സ്വര്‍ഗ്ഗീയ സജിത്കുമാറിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടന്നു. പുഷ്പാര്‍ച്ചനക്ക് ആര്‍എസ്എസ് മട്ടന്നൂര്‍ താലൂക്ക് സംഘചാലക് സി.ബാലഗോപാലന് മാസ്റ്റര്‍, താലൂക്ക് കാര്യവാഹക് സി.കെ.രജീഷ്, എം.കെ.സന്തോഷ് ബിഎംഎസ് ജില്ലാ ജോയന്റ് സെക്രട്ടറി കെ.പി.സതീശന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: