Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകസുഹൃത്താണ് ഞാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 07:16 pm IST
inSamskriti

അദ്ധ്യായം -16

”കൃഷ്ണന്‍ ഇത്രയൊക്കെ വിശദമായും ശക്തമായും പറഞ്ഞ നിലയ്‌ക്ക് അര്‍ജ്ജുനന്റെ സംശയങ്ങള്‍ നീങ്ങിയിരിക്കുമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും; ഇല്ലേ?” മുത്തച്ഛന്‍ ചോദിച്ചു.

”അതു അത്രവേഗം നീങ്ങുന്നതല്ലല്ലോ മുത്തച്ഛാ! ഇനിയും 14 അദ്ധ്യായങ്ങളില്‍ നീണ്ടുകിടക്കുകയല്ലേ, ഭഗവദ്ഗീത. അതിലേയ്‌ക്ക് കുറേക്കൂടി സംശയങ്ങളും ചോദ്യങ്ങളും ഉണ്ടായേ പറ്റൂ.” ഉണ്ണി പറഞ്ഞു.

”ശരിയാണ്. അഞ്ചാം അദ്ധ്യായമായ കര്‍മസന്ന്യാസയോഗത്തിന്റെയും തുടക്കം അര്‍ജ്ജുനന്റെ ചോദ്യത്തിലായിരിക്കുന്നു.” മുത്തച്ഛന്‍ ആ ശ്ലോകം ചൊല്ലി:

സന്ന്യാസം കര്‍മ്മണാം കൃഷ്ണ

പുനര്‍യോഗം ച ശംസസി;

യത്‌ശ്രേയ ഏതയോരേകം

തന്മേബ്രൂഹി സുനിശ്ചിതം

”കര്‍മ്മങ്ങളെ ത്യജിക്കാന്‍ പറയുന്ന അങ്ങുതന്നെ കര്‍മ്മങ്ങളെ പ്രശംസിച്ചും പറയുന്നതെന്താണ്? രണ്ടില്‍ ഏതാണ് ശ്രേയസ്‌കരമെന്നു ഉറപ്പിച്ചു പറഞ്ഞുതരൂ കൃഷ്ണാ.” എന്ന് സാരം.

രണ്ടും നല്ലതുതന്നെയാണ്. പക്ഷെ, കൂടുതല്‍ ശ്രേഷ്ഠം കര്‍മ്മയോഗമാണെന്ന് തുടര്‍ന്നുള്ള ഇരുപത്തിയെട്ടു ശ്ലോകങ്ങളിലായി ഭഗവാന്‍ അര്‍ജ്ജുനനു വിവരിച്ചുകൊടുത്തു.

വിദ്യാവിനയസമ്പന്നേ

ബ്രാഹ്മണേ ഗവി ഹസ്തിനി

ശുനി ചൈവ ശ്വപാകേച

പണ്ഡിതാഃ സമദര്‍ശിനഃ 5-18

വിദ്യകൊണ്ടും വിനയംകൊണ്ടും സമ്പന്നനായ ബ്രാഹ്മണനില്‍ എന്നപോലെ, പശുവിലും ആനയിലും നായയിലും, നായയെ ചുട്ടുതിന്നുന്ന പ്രാകൃതനിലും വരെ പണ്ഡിതനായ ഒരാള്‍ സമദൃഷ്ടിയുള്ളവനായിരിക്കുന്നതാണ്.

ലഭന്തേ ബ്രഹ്മനിര്‍വാണം

ഋഷയഃ ക്ഷീണകല്മഷാഃ

ഛിന്നദൈ്വധാ യതാത്മാനഃ

സര്‍വ്വഭൂതഹിതേ രതാഃ 5-25

പാപങ്ങളൊടുങ്ങിയവരും, രണ്ടെന്ന ചിന്ത (സംശയം) ഒഴിഞ്ഞവരും, സര്‍വജീവജാലങ്ങളുടേയും ക്ഷേമം ആഗ്രഹിക്കുന്നവരുമായ ഋഷിമാര്‍ (ജ്ഞാനികള്‍) ബ്രഹ്മനിര്‍വാണം പ്രാപിക്കുന്നു എന്നുപറഞ്ഞ ഭഗവാന്‍ ഈ അദ്ധ്യായം അവസാനിപ്പിക്കുന്ന ഇരുപത്തൊന്‍പതാം ശ്ലോകവും ശ്രദ്ധേയമത്രെ.

ഭോക്താരം യജ്ഞതപസാം

സര്‍വലോകമഹേശ്വരം

സുഹൃദം സര്‍വഭൂതാനാം

ജ്ഞാത്വാ മാം ശാന്തിമൃച്ഛതി. 5-29

യജ്ഞതപസ്സുകളുടെ ഭോക്താവായും സര്‍വലോകങ്ങള്‍ക്കും ഈശ്വരനായും ജീവജാലങ്ങളുടെയെല്ലാം സുഹൃത്തായും എന്നെ അറിയുന്ന യോഗി ആത്മശാന്തി പ്രാപിക്കുന്നു എന്ന ഉറപ്പാണ് ഭഗവാന്‍ നല്‍കുന്നത്.

”നോക്കൂ കുട്ടികളേ! എത്ര ഉദാത്തമാണീ ചിന്തകള്‍! ഹൃദയദൗര്‍ബല്യം കളഞ്ഞു എഴുന്നേല്‍ക്കൂ അര്‍ജ്ജുനാ എന്നായിരുന്നില്ലേ ഭഗവാന്റെ ആദ്യ ഉപദേശം. പിന്നെ കാമക്രോധാദികളാകുന്ന ശത്രുക്കളെ ജയിക്കാന്‍ പറഞ്ഞു; ഹൃദയത്തില്‍ കുടിയിരിക്കുന്ന സംശയങ്ങളെ ഇല്ലായ്‌മ ചെയ്യാനും, സമദര്‍ശിയാകുവാനും, സകലജീവികളുടെയും ക്ഷേമം ആഗ്രഹിക്കുന്നവനാകാനും പറഞ്ഞു.

”ഒടുവിലിതാ, സകല ലോകങ്ങളുടേയും നാഥനായി, സകലജീവികളുടെയും സുഹൃത്തായി എന്നെ അറിയൂ എന്നാണ് ഉദ്‌ബോധനം. എല്ലാവരും സുഹൃത്തുക്കളാണെങ്കില്‍ ‘ശത്രു’ എന്ന വാക്കിനുപോലും ഇടമുണ്ടോ പിന്നെ? യുദ്ധത്തിന്റെ കാര്യവും ചിന്തിക്കേണ്ടിവരില്ല. അപ്പോള്‍ കൈവരുന്നതു പരമമായ ശാന്തി മാത്രം. ഇതാണ് ഗീതാസന്ദേശം.

”എന്നിട്ടും ചിലര്‍ പ്രചരിപ്പിക്കുന്നു, ഇതു യുദ്ധഗീതയാണെന്ന്! ഈ അസംബന്ധത്തെ ധീരമായി വാദിച്ചു മാറ്റിയെടുക്കാന്‍ വേണ്ടിയാണ് ഞാന്‍ ലളിതമായും വ്യക്തമായും പറഞ്ഞുതന്നത്. ലോകത്തിലെ മറ്റു തത്വചിന്താധാരകളിലൊന്നും ഇത്ര വിശാലത ദര്‍ശിക്കാനാവില്ല. ചില ഗ്രന്ഥങ്ങള്‍ കണ്ടേക്കാം. പക്ഷെ അവയ്‌ക്കെല്ലാം മുമ്പ് ഭാരതത്തില്‍ അതുവളരെ ശാസ്ത്രീയമായി പറയപ്പെട്ടിരിക്കുന്നു. നമ്മുടെ പൗരാണിക പാരമ്പര്യസ്വത്താണത് എന്ന അഭിമാനത്തോടെ നാം അതും തീവ്രമായി പ്രചരിപ്പിക്കുകയും വേണം. അതിനുവേണ്ടി നിങ്ങള്‍ ഭഗവദ്ഗീതയിലെ പ്രധാന ശ്ലോകങ്ങള്‍ ഹൃദിസ്ഥമാക്കണമെന്നും മുത്തച്ഛന്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളതു ചെയ്യില്ലേ?”

”തീര്‍ച്ചയായും മുത്തച്ഛാ! ”സൗഹൃദം സര്‍ഭൂതാനാം” എന്ന ഭഗവാന്റെ മൊഴിയാണ് ഈ യജ്ഞത്തില്‍ ഞങ്ങളുടെ ഏറ്റവും വലിയ ശക്തി കേന്ദ്രം.” ഉണ്ണി പറഞ്ഞു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.