Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വികസന വാഗ്ദാനങ്ങളില്‍ മുന്നണികള്‍: ദുരിതം ഒഴിയാതെ രാജാജി നഗര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 11:16 pm IST
in Thiruvananthapuram

ഷീനാസതീഷ്

തിരുവനന്തപുരം: ഇരുമുന്നണികളും വികസന വാഗാദാനങ്ങള്‍ നടത്തി മത്സരിക്കുമ്പോഴും വികസനം എത്തിനോക്കാതെ നഗരഹൃദയത്തില്‍ ഒരു പ്രദേശം. മതിയായ താമസ സൗകര്യങ്ങളില്ലാതെ, കുടിവെള്ളമില്ലാതെ ഡ്രെയിനേജ് സൗകര്യമില്ലാതെ ജീവിക്കുന്ന ഒരു പറ്റം മനുഷ്യ ജീവികള്‍. സെക്രട്ടേറിയറ്റിനു മൂക്കിന് തുമ്പില്‍ ഉള്ള പ്രദേശത്തെ ഒരു ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാത്ത ഭരണാധികാരികള്‍ വീണ്ടും മോഹവാഗ്ദാനങ്ങളുമായി തങ്ങളുടെ മണ്ണില്‍ കാലുകുത്തരുതെന്ന നിലപാടിലാണ് രാജാജി നഗര്‍ നിവാസികള്‍. മന്ത്രി വി.എസ്. ശിവകുമാറിന്റെ വികസന പെരുമ ഒലിച്ചുപോയ പ്രദേശമാണ് രാജാജി നഗര്‍. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, മാലിന്യ ശേഖരം, കോളനിക്കകത്തു കൂടെ കടന്നുപോകുന്ന മാലിന്യം നിറഞ്ഞ ആമയിഴഞ്ചാന്‍തോട്, എന്നിവയെല്ലാം രാജാജിനഗറിലെ പ്രശ്‌നങ്ങളാണ്. പതിനൊന്നര ഏക്കര്‍ സ്ഥലത്ത് 1,000 ത്തില്‍പരം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. സര്‍ക്കാര്‍ കണക്കുപ്രകാരം 975 കുടുംബങ്ങളിലായി കുട്ടികളടക്കം 6,000 ത്തോളം പേര്‍ ഇവിടെ താമസിക്കുന്നു.

നാലു ഘട്ടങ്ങളിലായി പണികഴിപ്പിച്ച 15 വര്‍ഷം മുതല്‍ 40 വര്‍ഷം വരെ പഴക്കം ചെന്ന ഫഌറ്റുകളാണ് ഇവിടെയുളളത്. ഇതില്‍ മിക്കവയും നിലംപൊത്താറായ അവസ്ഥയിലാണ്. രാജാജി നഗറിലെ പ്രശ്‌നങ്ങള്‍ അറിയാനോ പരിഹാരം കാണാനോ സര്‍ക്കാരോ ജനപ്രതിനിധികളോ പലപ്പോഴും തുനിയാറില്ല.

രാജാജി നഗറില്‍ നാലാം ഘട്ടത്തില്‍ പണിഞ്ഞ ഫഌറ്റുകളില്‍ഒന്നിലും കുടിവെളള കണക്ഷന്‍ ഇതുവരെ എത്തിയിട്ടില്ല. മുപ്പതോളം വീട്ടുകാര്‍ താമസിക്കുന്ന ഇവിടെ ഒരേയൊരു പൈപ്പാണ് ഉളളത്. രാപകലന്യേ ഓരോ വീട്ടുകാരും വെളളം പിടിക്കാന്‍ നെട്ടോട്ടമോടുകയാണ്. മുകള്‍നിലകളില്‍ താമസിക്കുന്നവരെയും രോഗികളെയുമാണ് ഇത് കൂടുതലും വലയ്‌ക്കുന്നത്. വെളുപ്പിന് നാലുമണിക്കുവരെ എഴുന്നേറ്റ് വെളളം പിടിക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക്.

നിലവിലുള്ള ഫഌറ്റുകളും വീടുകളും ഇടിഞ്ഞു പൊളിഞ്ഞ അവസ്ഥയിലാണ്. ചുവരുകളും മറ്റും പൊളിഞ്ഞുവീണ് അപകടങ്ങള്‍ ഉണ്ടാകുക സാധാരണമാണ്. കോര്‍പ്പറേഷനില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി അനുവദിക്കുന്ന തുക വേണ്ടരീതിയില്‍ വിനിയോഗിക്കാറില്ല. 20 വര്‍ഷം യുഡി എഫ് കൗണ്‍സിലറായിരുന്ന ഇവിടെ ഇപ്പോള്‍ എല്‍ഡി എഫ് കൗണ്‍സിലറെയാണ് വിജയിപ്പിച്ചത്. എന്നാല്‍ 6 മാസം പിന്നിട്ടിട്ടും ഈ കോളനിയിലെ മാലിന്യ പ്രശ്‌നം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമായില്ല.

കുറേക്കാലമായി റോഡുകളുടെ പണിയും ഇവിടെ നടന്നിട്ടില്ല. വെളളം ഒഴുകിപ്പോകാനുളള സൗകര്യം ഇല്ലാത്തതിനാല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ മഴക്കാലമായാല്‍ സാംക്രമിക രോഗങ്ങള്‍ പടരും. അടുത്തിടെ ഓപ്പറേഷന്‍ അനന്തയുടെ പേരില്‍ തോട് വൃത്തിയാക്കിയിരുന്നു. എന്നാല്‍ മാലിന്യം നിക്ഷേപിക്കാനോ സംസ്‌കരിക്കാനോ സംവിധാനമൊരുക്കാത്തതിനാല്‍ മിക്ക കുടുംബവും ഓടയിലാണ് മാലിന്യം തളളുന്നത്. ഇത് കാരണം കോളനിക്കകത്ത് സദാസമയം ദുര്‍ഗന്ധമാണ്. വീടുകളിലെ ഡ്രെയിനേജ് സംവിധാനവും തകരാറിലാണ്. ഡ്രെയിനേജ് പൊട്ടി അടുക്കളയിലേക്കും മറ്റും ഒഴുകുന്നതിനാല്‍ വീടിനകത്തു ആഹാരം ഉണ്ടാക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

കേരള അര്‍ബന്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ രാജാജി നഗറില്‍ ഫഌറ്റുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതിയുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുവന്നിരുന്നു. ഇപ്പോഴുളള 150 സ്‌ക്വയര്‍ ഫീറ്റില്‍ നിന്ന് 400 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുളള ഫഌറ്റ് നിര്‍മ്മിച്ചു നല്‍കാനാണ് തീരുമാനം. അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായാണ് കോളനി ഒഴിപ്പിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇവിടെ നടപ്പാക്കാന്‍ പോവുന്ന പദ്ധതിയെക്കുറിച്ച് വ്യക്തമായ രൂപരേഖ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും വന്‍കിട വാണിജ്യസമുച്ചയമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. എന്നാല്‍ കോളനിനിവാസികളെ ഒഴിപ്പിച്ച് വാണിജ്യസമുച്ചയം നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നതിനാല്‍ പദ്ധതി സര്‍ക്കാരിന് നിര്‍ത്തിവയ്‌ക്കണ്ടിവന്നിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നാല്‍ ഈ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. തങ്ങളെ ഒഴിപ്പിച്ച് നഗരത്തിലെ ഹൃദയഭൂമി കച്ചവടം ചെയ്യാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാരോപിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

ഇവരെ പുനരവധിവസിപ്പിക്കുമെന്ന്് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും മറ്റൊരു കോളനിയായ കരിമഠത്തുപോലും ഇതുവരെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല.വന്‍കിട റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ പല നീക്കങ്ങളും മുമ്പും നടത്തിയിരുന്നു. കോളനിവാസികളോട് നിരവധിതവണ ജില്ലാഭരണകൂടം കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുമുണ്ടായിരുന്നു.

ഒരു വര്‍ഷം മുന്‍പ്്് കോളനിയുടെ നവീകരണത്തിനായി രണ്ടുകോടി അനുവദിച്ചതായി സ്ഥലം എംഎല്‍എകൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ കൂറ്റന്‍ ഫഌക്‌സ് സ്ഥാപിച്ചിരുന്നു.ജീര്‍ണ്ണാവസ്ഥയിലായ മലിനജല സംസ്‌കരണ സംവിധാനം ശാസ്ത്രീയമായി പുനരുദ്ധരിക്കാനായിരുന്നു പദ്ധതി.എന്നാല്‍ ഒരു പൈസ പോലും ഇവിടെ ചെലവഴിച്ചിട്ടില്ല.പുതിയ മലിനജല സംസ്‌കരണ സംവിധാനം നിലവില്‍ വന്നാല്‍ കോളനിയിലെ ഡ്രെയിനേജ് ഔട്ട്‌ലെറ്റുകള്‍ പഴവങ്ങാടിത്തോടിലേക്ക് തുറന്നുവിടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാനാകും.

1998-99 ല്‍ കരുണാകരന്‍ സര്‍ക്കാരിന്റെകാലത്ത് വി.എസ്.ശിവകുമാറിന്റെ എംപി ഫണ്ടുപയോഗിച്ച് സ്ഥാപിച്ച 18 ടോയ്‌ലറ്റുകള്‍ മുഴുവനും ഉപയോഗശൂന്യമാണ്. ഡ്രെയിനേജ് സംവിധാനത്തിലെ അപാകതകാരണം ഡ്രെയിനേജ് പൊട്ടി ഒഴുകുക പതിവാണ്. പൊട്ടി ഒഴുകല്‍ പതിവായതിനാല്‍ ഡ്രെയിനേജ് ഇപ്പോള്‍ തോട്ടിലേക്ക് തുറന്നു വിട്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ആകെ ചെയ്തത് ജംഗ്ഷനില്‍ ഒരു ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകമാത്രമാണ്.

എ.കെ. ആന്റണിയുടെ എംപി ഫണ്ടില്‍നിന്ന് ഈ കോളനിയില്‍ ഒരു കമ്മ്യൂണിറ്റി ഹാള്‍ പണിതിട്ട് എട്ടു വര്‍ഷമായി. എന്നാല്‍ ഈ കോളനിയിലെ ഒരാള്‍ക്കുപോലും ഇവിടെ സൗജന്യമായി ഹാള്‍ അനുവദിച്ചിട്ടില്ല. പുറത്തുള്ള സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിവിധ ചടങ്ങുകള്‍ക്ക് മാത്രമാണ് ഹാള്‍ അനുവദിക്കുക. ഇതില്‍ നിന്നു ലഭിക്കുന്ന പണം മുഴുവന്‍ എങ്ങോട്ടു പോകുന്നു എന്ന് കോളനിക്കാര്‍ക്ക് അറിയില്ല. ചുരുക്കത്തില്‍ കോളനിക്കാര്‍ക്ക് ഈ ഹാളിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഹാളിലെ ടോയ്‌ലറ്റ് ഉപയോഗശൂന്യമായിക്കഴിഞ്ഞു. ചന്ത നടത്തുന്നതിനായി സ്ഥലം കണ്ടെത്തി അടിസ്ഥാനം ഇട്ടതല്ലാതെ മാര്‍ക്കറ്റ് പണിയും എങ്ങുമെത്തിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

Kerala

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

Kerala

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം
Kerala

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.