ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് ആയിരങ്ങള്‍ ഒത്തുചേര്‍ന്നു. ആക്രമണം കഴിഞ്ഞ് ഒരുമാസം പിന്നിട്ട സാഹചര്യത്തിലാണു ബ്രസല്‍സില്‍ അനുസ്മരണ റാലി സംഘടിപ്പിച്ചത്.
ഭീകരവാദത്തിനും വിദ്വേഷത്തിനുമെതിരേ എല്ലാവരും ഒരുമിക്കുക, സ്വാതന്ത്ര്യവും സമാധാനവും ഒരുമിച്ച് നേടാം തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണു റാലിയില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ എത്തിയത്.
ഏഴായിരത്തോളം പേര്‍ റാലിയില്‍ പങ്കെടുത്തെന്നാണ് സൂചന. മാര്‍ച്ച് 22നു ബ്രസല്‍സ് നഗരത്തിലും ഇവിടുത്തെ വിമാനത്താവളത്തിലുമായി നടന്ന ഭീകരാക്രമണത്തില്‍ 32 പേരാണു കൊല്ലപ്പെട്ടത്.
















