Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വികസനത്തിന്റെ ചൂളംവിളി കാതോര്‍ത്ത് പെരിനാട് റെയില്‍വേ സ്‌റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 03:53 pm IST
in Kollam

അഭിലാഷ്.എസ്

അഞ്ചാലുംമൂട്: പെരിനാട് റെയില്‍വേ സ്‌റ്റേഷന്‍ വികസനത്തിന്റെ ചൂളംവിളി കാതോര്‍ത്ത് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

കൊല്ലത്തിനു തൊട്ടടുത്ത് കിടക്കുന്ന സ്‌റ്റേഷനാണ് പെരിനാട്. സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലസൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും സ്‌റ്റേഷനുള്ളില്‍ യാത്രക്കാര്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണ്.

പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂര ഇല്ലാത്തതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ മഴയത്തും വെയിലത്തുംഏറെ ബുദ്ധിമുട്ടിയാണ് ഇവിടെ നിന്നും യാത്ര ചെയ്യുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ടോയിലറ്റുകള്‍ ഇല്ലാത്തതും കുടിവെള്ളം കിട്ടാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റെയില്‍വേ സ്‌റ്റേഷന്റെയും മറ്റ് അനുബന്ധ കെട്ടിടങ്ങളുടെയും മേല്‍ക്കൂര മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്.

യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഷെഡുകള്‍ ഇല്ലാത്തതിനാല്‍ മഴയും വെയിലുമേറ്റ് വാഹനങ്ങള്‍ നശിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമാണ് ഈ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കൂടി ഇവിടെ സ്‌റ്റോപ്പ് അനുവദിക്കുകയാണെങ്കില്‍ നാലു പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്ക് അത് വളരെ പ്രയോജനകരമായിരിക്കും. അതുവഴി കൊല്ലത്തെ ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ പരിഹാരമുണ്ടാകും. എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പെരിനാട്ട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി, ബിഎംഎസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തുകയും എംഎല്‍എ, എംപി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്കുകയും ചെയ്തിരുന്നു. എന്നാല്‍ നിവേദനങ്ങള്‍ക്ക് ഫലമുണ്ടാകുമെന്ന് കാത്തിരുന്ന നാട്ടുകാര്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം. പനയം പഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്ന സ്റ്റേഷനാണ് പെരിനാട്. തെക്കേവീട്ടില്‍മുക്കിന്റെയും കോവില്‍മുക്കിന്റെയും മധ്യഭാഗത്തായിട്ടാണ് പെരിനാട് റെയില്‍വേ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മൂക്കില്‍ തൊടാന്‍ മൂന്ന് വലത്ത് എന്ന അവസ്ഥയാണ് ഇവിടെ താമസിക്കുന്നവര്‍ക്കുള്ളത്.

സ്‌റ്റേഷന് സമീപത്തുള്ള റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാല്‍ വാഹന യാത്രക്കാര്‍ക്ക് മറുവശത്തേക്ക് എത്തണമെങ്കില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഫ്‌ളൈ ഓവര്‍ കയറിയിറങ്ങുന്നത് ബുദ്ധിമുട്ടായതിനാല്‍ സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി റെയിവേ പാളം മുറിച്ചുകടന്നാണ് നടന്നുപോകുന്നതെന്നും റെയില്‍വേ ഗേറ്റ് തുറന്നു നല്‍കിയാല്‍ യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അടുത്ത സമയത്തായി സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിന് ഉയരം കൂട്ടുകയും സമീപത്തെ കാടുകള്‍ വെട്ടിത്തെളിക്കുകയും ചെയ്തിരുന്നു. വേണാട്, വഞ്ചിനാട് ഉള്‍പ്പെടെയുള്ള എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നും പെരിനാട് റെയില്‍വേ സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്ന് കേരള പ്രതികരണ വേദി സംസ്ഥാന വൈസ് പ്രസിഡന്റ് കടപ്പായില്‍ ഡോ.കെ.വി.ഷാജി ആവശ്യപ്പെട്ടു. സ്ഥല സൗകര്യങ്ങള്‍ ഏറെ ഉണ്ടായിട്ടും ദിനംപ്രതി ഇവിടെനിന്നും യാത്രചെയ്യുന്ന നൂറുകണക്കിന് യാത്രക്കാരുടെ അഭയകേന്ദ്രമാകുന്ന പെരിനാട് റെയില്‍വേ സ്‌റ്റേഷനില്‍ വികസനത്തിന്റെ ചൂളംവിളി കാതോര്‍ത്തിരിക്കുകയാണ് യാത്രക്കാരും നാട്ടുകാരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

Kerala

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

Kerala

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)
India

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.