ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനു തിരിച്ചടി. ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റിന്റെ അധോസഭ അംഗീകരിച്ചു. അഴിമതി ആരോപണത്തിന്റെ പേരിലാണു ദില്‍മയ്‌ക്കെതിരായ നടപടി. ദില്‍മയ്‌ക്കെതിരായ നടപടിയെ അനുകൂലിച്ചാണ് എംപിമാരില്‍ ഏറെപ്പേരും വോട്ടു ചെയ്തത്.
പ്രമേയം പാസാകുന്നതിനു മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അധോസഭയില്‍ പ്രമേയം പാസായതോടെ ഉപരിസഭ ഇതു പരിഗണിച്ചു വീണ്ടും വോട്ടിനിടും. ഉപരിസഭയായ സെനറ്റില്‍ പ്രമേയം അംഗീകരിക്കപ്പെട്ടാല്‍ ദില്‍മയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കും. ഇതിനിടയില്‍ രണ്ടുഘട്ടങ്ങളിലായി അപ്പീലിനു ദില്‍മയ്‌ക്ക് അവസരമുണ്ട്.
തനിക്കെതിരായ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാനുളള ശ്രമമാണു നടക്കുന്നതെന്നും ദില്‍മ റൂസഫ് ആരോപിച്ചിരുന്നു.
















