ധര്‍മ്മടം: വികസന മുരടിപ്പിന്റെ പര്യായമായി മാറിയ ധര്‍മ്മടത്തെ വോട്ടര്‍മാരുടെ മനസ്സ് കീഴടക്കി ധര്‍മ്മടം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹനന്‍ മാനന്തേരിയുടെ തെരഞ്ഞെടുപ്പ് പര്യടനം. കാലങ്ങളായി എല്‍ഡിഎഫിനെ പിന്തുണക്കുന്ന ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ പറയത്തക്ക വികസന പദ്ധതികളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ സമഗ്രമായ പുരോഗതി ലക്ഷ്യം വെച്ചുള്ള മോഹനന്‍ മാസ്റ്ററുടെ തെരഞ്ഞെടപ്പ് പ്രചാരണത്തിന് ആവേശം നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. കടമ്പൂര്‍ പഞ്ചായത്തിലെ പൂങ്കാവ്, കോട്ടൂര്‍, കാടാച്ചിറ, മമ്മാക്കുന്ന്, വേങ്ങാട്‌തെരു തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് പര്യടനം നടന്നത്. ഓരോ പ്രദേശത്തും നൂറുകണക്കിനാളുകളാണ് സ്ഥനാര്‍ത്ഥിയെ സ്വീകരിച്ചത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച പര്യടനം രാത്രിയാണ് അവസാനിച്ചത്. ബിജെപി ധര്‍മ്മടം മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.ഹരീഷ് ബാബു, കടമ്പൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.കെ.ഷാജി, കെ.രവീന്ദ്രന്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
















